കേരളം ഇടതുപക്ഷത്തിനൊപ്പമെന്ന് മീഡിയാ വണ്‍ -പൊളിറ്റിക്യു സര്‍വേ

Update: 2021-03-15 16:36 GMT

കോഴിക്കോട്: കേരളത്തില്‍ ഭരണത്തുടര്‍ന്ന പ്രവചിച്ച് മീഡിയാ വണ്‍-പൊളിറ്റിക്യൂ സര്‍വേ. എല്‍ഡിഎഫിന് 74-80 സീറ്റും യുഡിഎഫിന് 54-64 സീറ്റുമാണ് പ്രവചനം. എന്‍ഡിഎയ്ക്ക് രണ്ട് സീറ്റുകളും ലഭിക്കും.

62 ശതമാനം പേര്‍ ഇടത് ഭരണം മികച്ചതെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ 38 ശതമാനം എതിര്‍ത്തു. പിണറായി വിജയനെ 36 ശതമാനം പേര്‍ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തു. 23 ശതമാനം പേര്‍ ഉമ്മന്‍ചാണ്ടിയെയും പത്ത് ശതമാനം രമേശ് ചെന്നത്തലയെയും ഒരു ശതമാനം ശശി തരൂരിനെയും തിരഞ്ഞെടുത്തു. ഇ ശ്രീധരനെ അനുകൂലിച്ചവര്‍ 3 ശതമാനമായിരുന്നു.

സര്‍വേയില്‍ പങ്കെടുത്ത പകുതിയിലധികം പേര്‍ ഇടത് ഭരണത്തില്‍ സംതൃപ്തി രേഖപ്പെടുത്തി.

140 മണ്ഡലങ്ങളിലായി 14,217 സാംപിളുകളാണ് പരിശോധിച്ചത്. വടക്കന്‍കേരളം, മധ്യകേരളം, തെക്കന്‍ കേരളം, കേരളം എന്നിങ്ങനെ പ്രത്യേകിച്ച് പഠിച്ചു. മാര്‍ച്ച്് 3 മുതല്‍ 13ാം തിയ്യതി വരെയാണ് സാംപിളുകള്‍ ശേഖരിച്ചത്. 

ഇതുവരെ പുറത്തുവന്ന ഏഷ്യാനെറ്റ്, ടൈംസ് നൗ സര്‍വേഫലങ്ങളും സമാനമായ പ്രവചനങ്ങളാണ് നടത്തിയത്.

Tags:    

Similar News