ന്യൂഡല്‍ഹി: മീഡിയവണ്‍ ചാനലിന്റെ സംപ്രേഷണ വിലക്കിനെതിരേ മീഡിയവണ്‍ മാനേജ്‌മെന്റും എഡിറ്റര്‍ പ്രമോദ് രാമനും പത്രപ്രവര്‍ത്തക യൂണിയനും നല്‍കിയ ഹരജി ഇന്ന് സുപ്രിംകോടതി പരിഗണിക്കും.ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിക്കുക.
സംപ്രേഷണ വിലക്കിയതിനെതിരെ മൂന്നാഴ്ചക്കുള്ളില്‍ മറുപടി സത്യവാങ്മൂലം നല്‍കണമെന്നായിരുന്നു കേന്ദ്രത്തിന് നിര്‍ദേശം നല്‍കിയിരുന്നത്.നാലാഴ്ച വേണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു. പക്ഷേ, കോടതി വഴങ്ങിയില്ല.രണ്ടാഴ്ച കൂടി സമയം അനുവദിക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടിരിക്കുകയാണ്. മുതിര്‍ന്ന അഭിഭാഷകനായ ദുഷ്യന്ത് ധവെയാണ് മീഡിയവണിനായി ഹാജരാകുന്നത്.
സുരക്ഷാപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര സര്‍ക്കാര്‍ മീഡിയാവണിന്റെ സംപ്രേഷണം തടഞ്ഞത്. അതിനെതിരേ മാനേജ്‌മെന്റും എഡിറ്ററും തൊഴിലാളി യൂനിയനും കോടതിയെ സമീപിച്ചു. സംപ്രേഷണ വിലക്കേര്‍പ്പെടുത്തിയുള്ള കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് സുപ്രിംകോടതി സ്‌റ്റേ ചെയ്തതിനെ തുടര്‍ന്ന് മാര്‍ച്ച് 16ന് മീഡിയവണ്‍ ചാനല്‍ സംപ്രേഷണം പുനരാരംഭിച്ചിരുന്നു. കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിലക്ക് മാര്‍ച്ച് 15നാണ് സുപ്രിംകോടതി സ്‌റ്റേ ചെയ്തത്.