സൗഹൃദം നടിച്ച് ചികില്‍സാ സഹായ തട്ടിപ്പ്; യുവാവും യുവതിയും അറസ്റ്റില്‍

Update: 2021-07-08 16:27 GMT

മലപ്പുറം: ഫേസ്ബുക്ക് വഴി സൗഹൃദം നടിച്ച് ചികിത്സാ സഹായ തട്ടിപ്പ് നടത്തിയ യുവാവും യുവതിയും അറസ്റ്റില്‍. എടക്കര മുസ്ലിയാരങ്ങാടി ചെറിയടം വീട്ടില്‍ മന്‍സൂര്‍ (34) ,അങ്കമാലി മങ്ങാട് വീട്ടില്‍ ദിവ്യബാബു (24) എന്നിവരെയാണ് പിടികൂടിയത്. ദിവ്യയുടെ സഹോദരിക്ക് കാന്‍സറാണന്നും ചികില്‍സക്ക് പണം ആവശ്യമുണ്ടെന്നും ഫേസ്ബുക്കിലൂടെ സന്ദേശമയച്ചാണ് തട്ടിപ്പ് നടത്തിയത്. ഇത്തരത്തില്‍ സഹായം നല്‍കിയ ഒരാള്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് ഇവര്‍ പണം കൈമാറാന്‍ പറഞ്ഞ അക്കൗണ്ട് ഉടമയെ തേടി പിടിച്ചപ്പോഴാണ് ഇവര്‍ ചെര്‍പ്പുളശ്ശേരിക്ക് സമീപത്ത് താമസിക്കുന്നവരാണന്ന് മനസ്സിലായത്.


തുടര്‍ന്നുള്ള അന്വേഷണത്തിലാണ് തട്ടിപ്പിന് പുറത്തായത്. മന്‍സൂറും ദിവ്യബാബുവും രണ്ടര വര്‍ഷമായി നെല്ലായപേങ്ങാട്ടിരി അംബേദ്ക്കര്‍ കോളനിയിലെ വാടക വീട്ടിലാണ് താമസം ഇവര്‍ക്ക് രണ്ടര വയസ്സുള്ള മകനുണ്ട്. ഇവര്‍ നേരത്തെ പെരുമ്പാവൂരിലെ തുണിക്കടയില്‍ ഒന്നിച്ച് അഞ്ച് വര്‍ഷത്തോളം ജോലി ചെയ്തിട്ടുണ്ട്. എടക്കര, നിലമ്പൂര്‍ എന്നിവിടങ്ങളില്‍ സമാന രിതിയിലുള്ള തട്ടിപ്പ് കേസില്‍ പിടികിട്ടാപ്പുള്ളിയാണ് മന്‍സൂര്‍. അരകോടിയോളം രൂപ ഇപ്രകാരം തട്ടിപ്പിലൂടെ സമ്പാദിച്ചതായി പോലിസ് പറഞ്ഞു. ഇന്‍സ്‌പെക്ടര്‍ എം സുജിത്ത്, സബ് ഇന്‍സ്‌പെക്ടര്‍മാരായ കെ സുഹൈല്‍, സി ടി ബാബുരാജ് എന്നിവര്‍ കേസ് അന്വേഷണത്തിന് നേതൃത്വം നല്‍കി.




Tags:    

Similar News