മെഡിക്കല്‍ കോളജിലെ റാഗിംഗ്: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

Update: 2022-03-14 16:54 GMT

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സീനിയര്‍ പിജി വിദ്യാര്‍ത്ഥികള്‍ റാഗ് ചെയ്തതിനെ തുടര്‍ന്ന് ജൂനിയര്‍ പി ജി വിദ്യാര്‍ത്ഥിക്ക് പഠനം ഉപേക്ഷിക്കേണ്ടി വന്ന സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പ്രിന്‍സിപ്പലില്‍ നിന്നും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.

15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജു നാഥ് നോട്ടിസില്‍ ആവശ്യപ്പെട്ടു. ഏപ്രിലില്‍ കോഴിക്കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. റാഗിംഗിനെ തുടര്‍ന്ന് ഓര്‍ത്തോ വിഭാഗം പി ജി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് പഠനം അവസാനിപ്പിച്ചത്.

Tags:    

Similar News