എല്ലാ സര്‍വകലാശാലകളിലും ആര്‍ത്തവ അവധി; ഉന്നത വിദ്യാഭ്യാസ വകുപ്പിന് ശുപാര്‍ശ നല്‍കി യുവജന കമ്മീഷന്‍

Update: 2023-01-18 16:07 GMT

തിരുവനന്തപുരം: എല്ലാ സര്‍വകലാശാലകളിലും ആര്‍ത്തവ അവധി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പിന് യുവജന കമ്മീഷന്‍ ശുപാര്‍ശ നല്‍കി. ആര്‍ത്തവസമയത്ത് വിദ്യാര്‍ഥിനികള്‍ നേരിടേണ്ടിവരുന്ന മാനസികവും ശാരീരികവുമായ പ്രയാസങ്ങള്‍ കണക്കിലെടുത്താണ് കമ്മീഷന്റെ ശുപാര്‍ശ. വിദ്യാര്‍ഥികള്‍ക്ക് ഓരോ സെമസ്റ്ററിലും പരീക്ഷയെഴുതാന്‍ 75 ശതമാനം ഹാജരാണ് വേണ്ടത്.

എന്നാല്‍, ആര്‍ത്തവാവധി പരിഗണിച്ച് വിദ്യാര്‍ഥിനികള്‍ക്ക് 73 ശതമാനം ഹാജരുണ്ടായാലും പരീക്ഷയെഴുതാമെന്ന ഭേദഗതി കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല കൊണ്ടുവന്നിരുന്നു. ഈ തീരുമാനം എല്ലാ സര്‍വകലാശാലകളിലും നടപ്പാക്കുന്നതിനാണ് യുവജന കമ്മീഷന്‍ ശുപാര്‍ശ നല്‍കിയത്. കുസാറ്റ് മാതൃകയില്‍ എപിജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാലയിലും ആര്‍ത്തവ അവധി നല്‍കാന്‍ തീരുമാനിച്ചിരുന്നു.

Tags:    

Similar News