ഗൈഡിന്റെ മാനസിക പീഡനം; ഗവേഷണ വിദ്യാര്‍ഥിനി ജീവനൊടുക്കി
കൊല്ലങ്കോട് സ്വദേശിനി കൃഷ്ണകുമാരി (32) ആണ് സ്വന്തം വീട്ടില്‍ തൂങ്ങി മരിച്ചത്.
പാലക്കാട്: ഗൈഡിന്റെ മാനസിക പീഡനത്തെതുടര്‍ന്ന് ഗവേഷണ വിദ്യാര്‍ഥിനി ജീവനൊടുക്കി. കൊല്ലങ്കോട് സ്വദേശിനി കൃഷ്ണകുമാരി (32) ആണ് സ്വന്തം വീട്ടില്‍ തൂങ്ങി മരിച്ചത്. ഇന്നലെ രാത്രിയാണ് കൃഷ്ണ കുമാരിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.
കോയമ്പത്തൂരിലെ സ്വകാര്യ എഞ്ചിനീയറിങ് കോളേജില്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി ഗവേഷണം നടത്തി വരികയായിരുന്നു ഇവര്‍. ഗവേഷണ പ്രബന്ധം ഗൈഡ് നിരസിച്ചതാണ് ആത്മഹത്യക്ക് കാരണമെന്ന് സഹോദരി രാധിക പറഞ്ഞു. ഗൈഡ് കൃഷ്ണകുമാരിയെ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.