ദരിദ്രരാജ്യങ്ങള്‍ക്ക് കൊവിഡ് വാക്‌സിന്‍ ലഭ്യമാക്കാന്‍ മെക്‌സിക്കോ വാക്‌സിന്‍ വാങ്ങുന്നത് താല്‍ക്കാലികമായി നിര്‍ത്തി

Update: 2021-01-21 17:16 GMT

ജനീവ: ദരിദ്രരാജ്യങ്ങള്‍ വാക്‌സിന്‍ ലഭ്യമാക്കാന്‍ മറ്റ് രാജ്യങ്ങള്‍ തങ്ങളുടെ ആവശ്യങ്ങള്‍ പരിമിതപ്പെടുത്തണമെന്ന നിര്‍ദേശം സ്വീകരിച്ച് മെക്‌സിക്കോ വാക്‌സിന്‍ വാങ്ങുന്നത് താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ലോകാരോഗ്യസംഘടനയാണ് എല്ലാ രാജ്യങ്ങളോടും വാക്‌സിന്‍ വാങ്ങുന്നത് പരിമിതപ്പെടുത്തി ദരിദ്രരാജ്യങ്ങളിലെ ജനങ്ങള്‍ക്കും വാക്‌സിന്‍ ലഭ്യമാവാനുള്ള തടസ്സം നീക്കണമെന്ന് ആവശ്യപ്പെട്ടത്.

ഫൈസര്‍, ബയോന്‍ടെക് വാക്‌സിനുകള്‍ക്കാണ് മെക്‌സിക്കോ ഓര്‍ഡര്‍ നല്‍കിയിരിക്കുന്നത്.

2,00,000 ഫൈസര്‍ വാക്‌സിന്‍ വ്യാഴാഴ്ച ലഭിക്കാനിരിക്കെയാണ് മെക്‌സിക്കോ നാടകീയമായി വാക്‌സിന്‍ വാങ്ങുന്നത് നിര്‍ത്തിയത്.

അതേസമയം വാക്‌സിന്‍ വാങ്ങുന്നത് നിര്‍ത്തിവച്ചത് പൗരന്മാര്‍ക്ക് വാക്‌സിന്‍ ലഭിക്കാനുളള സാധ്യതയെ ബാധിക്കില്ലെന്ന് പ്രസിഡന്റ് ആന്‍ഡ്രസ് മാനുവല്‍ ലോപ്പസ് പറഞ്ഞു.

അതേസമയം, ചൈനയില്‍ നിന്നുള്ള കാന്‍സിനോ വാക്‌സിന്‍ താമസിയാതെ മെക്‌സിക്കോയിലെത്തും. റഷ്യയില്‍ നിന്നുളള സ്പുട്‌നിക്കും താമസിയാതെ എത്തിച്ചേരും. ആസ്ട്രസെനെക്ക വാക്‌സിനാണ് എത്തിച്ചേരാനിരിക്കുന്ന മറ്റൊരു വാക്‌സിന്‍. അടുത്ത മാസം അഞ്ച് ദശലക്ഷം വാക്‌സിനാണ് രാജ്യത്തെത്തുക.

മെക്‌സിക്കോയില്‍ 16,49,502 പേരെയാണ് കൊവിഡ് ബാധിച്ചത്. 1,41,248 പേര്‍ മരിച്ചു. 

Tags:    

Similar News