തിരൂരങ്ങാടി പാറക്കടവില്‍ ഇതര സംസ്ഥാന തൊഴിലാളിയെ സുഹൃത്ത് വെട്ടിക്കൊന്നു

ഒഡീഷയില്‍ നിന്നുള്ള ലച്ച്മ മാച്ചിയാണ് കൊല്ലപ്പെട്ടത്.

Update: 2020-02-27 08:53 GMT

പരപ്പനങ്ങാടി: തിരൂരങ്ങാടി പാറക്കടവില്‍ താമസിച്ച് ജോലി ചെയ്തുവരുന്ന ഇതര സംസ്ഥാന തൊഴിലാളിയായ യുവാവിനെ വെട്ടിക്കൊന്നു. ഒഡീഷയില്‍ നിന്നുള്ള ലച്ച്മ മാച്ചി(43) ആണ് കൊല്ലപ്പെട്ടത്. മൂന്നിയൂര്‍ പഞ്ചായത്തിലെ പാറക്കടവിലെ കോര്‍ട്ടേഴ്‌സില്‍ ഇന്ന് പുലര്‍ച്ചെയാണ് കൊല നടന്നത്. ഇയാളുടെ കൂടെ താമസിച്ച ബുട്ടി ബാഗി (44) എന്നയാള്‍ മദ്യലഹരിയിലുണ്ടായ വാക്ക്തര്‍ക്കത്തെ തുടര്‍ന്ന് മഴു കൊണ്ട് വെട്ടി കൊലപെടുത്തിയെന്നാണ് പോലിസ് പറയുന്നത്. തിരൂരങ്ങാടി സി.ഐ.റഫീഖിന്റെ നേതൃത്വത്തില്‍ അന്വേഷണം നടന്നുവരുന്നു. 

Tags:    

Similar News