പോലിസ് മൈക്ക് പെര്‍മിഷന്‍ ഫീസ് ഇരട്ടിയാക്കി
ജില്ലയ്ക്കകത്ത് സഞ്ചരിക്കുന്ന വാഹനത്തില്‍ മൈക്ക് അനൗണ്‍സ്‌മെന്റ് നടത്തുന്നതിനുള്ള തുക 555ല്‍ നിന്നു 1,110 രൂപയാക്കി
തിരുവനന്തപുരം: പോലിസിന്റെ മൈക്ക് പെര്‍മിഷന് 15 ദിവസത്തേക്ക് 330 രൂപയായിരുന്നത് 660 രൂപയാക്കി വര്‍ധിപ്പിച്ചു. സഞ്ചരിക്കുന്ന വാഹനത്തില്‍, കേരളം മുഴുവന്‍ മൈക്ക് അനൗണ്‍സ്‌മെന്റ് നടത്തണമെങ്കില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ കൂടുതല്‍ തുക നല്‍കണം. നിലവിലെ 5,515 രൂപ 11,030 രൂപയാക്കി (അഞ്ചു ദിവസത്തേക്ക്). ജില്ലയ്ക്കകത്ത് സഞ്ചരിക്കുന്ന വാഹനത്തില്‍ മൈക്ക് അനൗണ്‍സ്‌മെന്റ് നടത്തുന്നതിനുള്ള തുക 555ല്‍ നിന്നു 1,110 രൂപയാക്കി.
പോലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിനുള്ള ഫീസ് 555 ല്‍ നിന്നു 610 രൂപയാക്കി. നികുതിയേതര വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി പോലിസിന്റെ സേവനനഫീസ് നിരക്കുകള്‍ 10% കൂട്ടി പുതുക്കി. സേവനഫീസ് പുതുക്കി നിശ്ചയിക്കണമെന്ന ഡിജിപി അനില്‍കാന്തിന്റെ ശുപാര്‍ശയ്ക്കാണ് സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്.
സ്വകാര്യ വിനോദ പരിപാടികള്‍, സിനിമ ഷൂട്ടിങ് എന്നിവയ്ക്കും കൂടുതല്‍ തുകയൊടുക്കണം. ഇവയ്ക്കായി സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍മാരുടെ സേവനം ആവശ്യമെങ്കില്‍ (ഓരോ 4 മണിക്കൂറിനും) പകല്‍ 3,795 രൂപയും രാത്രി 4,750 രൂപയും നല്‍കണം. പോലിസ് സ്‌റ്റേഷനില്‍ ഷൂട്ടിങ് നടത്തണമെങ്കില്‍ 11,025 രൂപയ്ക്കു പകരം ഇനി പ്രതിദിനം 33,100 രൂപ നല്‍കണം.
പോലിസ് നായയുടെ സേവനത്തിനായി പ്രതിദിനം 6,950 രൂപയും, വയര്‍ലെസ് സെറ്റ് ഉപയോഗത്തിനായി 2,315 രൂപയും നല്‍കണം.
ഫിംഗര്‍ പ്രിന്റ് ബ്യൂറോ, ഫൊറന്‍സിക് സയന്‍സ് ലബോറട്ടറി എന്നിവിടങ്ങളിലെ ഫീസുകള്‍, അപകടവുമായി ബന്ധപ്പെട്ട രേഖകള്‍, ഇതര സംസ്ഥാനത്തേക്കുള്ള വാഹന കൈമാറ്റ സര്‍ട്ടിഫിക്കറ്റ്, എംപ്ലോയീ വെരിഫിക്കേഷന്‍ ഫീസ് എന്നിവയും കൂട്ടി. ബാങ്കുകള്‍ തപാല്‍ വകുപ്പ് എന്നിവര്‍ക്കു പോലിസ് എസ്‌കോര്‍ട്ട് നല്‍കുന്നതിനുള്ള തുക, നിലവിലെ നിരക്കില്‍ നിന്നു 1.85 % വര്‍ധിപ്പിച്ചു.
ബാങ്കുകള്‍ തപാല്‍ വകുപ്പ് എന്നിവര്‍ക്കു പോലിസ് എസ്‌കോര്‍ട്ട് നല്‍കുന്നതിനുള്ള തുക, നിലവിലെ നിരക്കില്‍ നിന്നു 1.85 % വര്‍ധിപ്പിച്ചു.