ഹെലികോപ്റ്റര്‍ അപകടം; മരിച്ച സൈനികര്‍ക്ക് അന്ത്യാഞ്ജലിയര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി പാലം എയര്‍ ബേസിലെത്തി സൈനിക ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച സൈനികര്‍ക്ക് അന്ത്യാഞ്ജലിയര്‍പ്പിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് 12.20നാണ് തമിഴ്‌നാട് കുനൂരില്‍ നീലഗിരി കുന്നുകളില്‍ സൈനിക ഹെലികോപ്റ്റര്‍ അപകടത്തില്‍ സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തും ഭാര്യയും അടക്കം 13 പേര്‍ കൊല്ലപ്പെട്ടത്.
ഇന്ന് വൈകീട്ടാണ് ജനറല്‍ റാവത്തിന്റെയും മറ്റുള്ളവരുടെയും മൃതദേഹങ്ങള്‍ പാലം എയര്‍ ബേസിലെത്തിച്ചത്.
പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, നാഷണല്‍ സെക്യൂരിറ്റി അഡൈ്വസര്‍ അജിത് ഡോവല്‍ തുടങ്ങിയവര്‍ നേരത്തെ എത്തി പുഷ്പ ചക്രം സമര്‍പ്പിച്ചിരുന്നു.
മൂന്ന് സൈനിക തലവന്മാരും അന്ത്യാഞ്ജലിയര്‍പ്പിക്കാനെത്തിയിരുന്നു.
കരസേന മേധാവി എംഎം നരവനെ, നാവികസേനാ മേധാവി ആര്‍ ഹരി കുമാര്‍, വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ വി ആര്‍ ഛധുരായി തുടങ്ങിയവരും അന്ത്യാഞ്ജലിയര്‍പ്പിക്കാനെത്തിയിരുന്നു.
അപടത്തില്‍ പതിമൂന്ന് പേരാണ് മരിച്ചത്. ജറല്‍ റാവത്ത്, ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയര്‍ എല്‍എസ് ലിഡ്ഡര്‍ എന്നിവരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു.
മരിച്ച മറ്റ് പത്ത് പേര്‍ ഇവരാണ്:
ലഫ്റ്റനന്റ് കേണല്‍ ഹര്‍ജീന്ദര്‍ സിംഗ്
വിംഗ് കമാന്‍ഡര്‍ പി എസ് ചൗഹാന്‍
സ്‌ക്വഡ്രന്‍ ലീഡര്‍ കുല്‍ദീപ് സിംഗ്
ജൂനിയര്‍ വാറന്റ് ഓഫിസര്‍ ദാസ്
ജൂനിയര്‍ വാറന്റ് ഓഫിസര്‍ പ്രദീപ്
ഹാവ് സത്പാല്‍
എന്‍ കെ ഗുര്‍സേവക് സിംഗ്
എന്‍ കെ ജിതേന്ദര്‍ കുമാര്‍
വിവേക് കുമാര്‍
സായ് തേജ
മൃതദേഹങ്ങള്‍ അന്ത്യകര്‍മങ്ങള്‍ക്കുവേണ്ടി കുടുംബങ്ങള്‍ക്ക് കൈമാറും.