ചണ്ഡീഗഢ്: മുന്‍ ഇന്ത്യന്‍ വോളിബോള്‍ ക്യാപ്റ്റനും പ്രശസ്ത അത്‌ലറ്റ് മില്‍ഖാസിങ്ങിന്റെ ഭാര്യയുമായ നിര്‍മല്‍ കൗര്‍ അന്തരിച്ചു. കഴിഞ്ഞ മാസം കൊവിഡ് ബാധിച്ചതിനെത്തുടര്‍ന്നുണ്ടായ സങ്കീര്‍ണതകളാണ് മരണത്തിലേക്ക് നയിച്ചത്. 85 വയസ്സായിരുന്നു. ഇവര്‍ക്ക് മൂന്ന് പെണ്‍മക്കളും ഒരാണ്‍കുട്ടിയുമുണ്ട്.
പഞ്ചാബ് സര്‍ക്കാരില്‍ വനിതാ സ്‌പോര്‍ട്‌സ് വിഭാഗം ഡയറക്ടറായിയരുന്നു.
മെയ് 26നാണ് മോഹാലിയിലെ ഫോര്‍ട്ടിസ് ആശുപത്രിയില്‍ നിര്‍മലിനെ പ്രവേശിപ്പിച്ചത്. കൊവിഡ് ബാധ പിന്നീട് ന്യുമോണിയായി മാറി.
മില്‍ഖാ സിങിനും കൊവിഡ് ബാധിച്ചിരുന്നു. അദ്ദേഹത്തെ കഴിഞ്ഞ ആഴ്ച ആശുപത്രിയില്‍ നിന്ന് വിട്ടയച്ചെങ്കിലും നിര്‍മല്‍ ചികില്‍സ തുടര്‍ന്നു. പിന്നീട് മില്‍ക്കാ സിങ്ങിനെയും മറ്റൊരു ആശുപത്രിയില്‍ ഐസിയുവില്‍ പ്രവേശിപ്പിച്ചു. ഇപ്പോള്‍ അദ്ദേഹത്തിന്റെ നില മെച്ചപ്പെട്ടിട്ടുണ്ട്.