ഛണ്ഡിഗഢ്: രാജ്യത്തെ ഏറ്റവും പ്രശസ്തനായ അത്‌ലറ്റ് മില്‍ഖാ സിങ്ങിന്റെ ആരോഗ്യസ്ഥിതി വഷളായി. മൊഹാലിയിലെ കൊവിഡ് ഇന്റന്‍സീവ് കെയര്‍ യൂനിറ്റിലേക്ക് അദ്ദേഹത്തെ രണ്ട് ദിവസം മുമ്പാണ് മാറ്റിയത്.
അദ്ദേഹത്തിന്റെ സ്ഥിതി ഗുരുതരമാണെന്നും ഓക്‌സിജന്റെ അളവ് കുറഞ്ഞതായും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. വ്യാഴാഴ്ച രാത്രി പനി വളരെ വര്‍ധിച്ചിരുന്നു.
നോണ്‍ കൊവിഡ് മെഡിക്കല്‍ ഐസിയുവിലാണ് അദ്ദേഹമുള്ളത്. കൊവിഡ് ബാധിതനായിരുന്ന അദ്ദേഹത്തെ നെഗറ്റീവായ ശേഷമാണ് ബുധനാഴ്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
മെയ് 19ാം തിയ്യതിയാണ് അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. അദ്ദേഹത്തിന്റെ ഭാര്യക്കും കൊവിഡായിരുന്നു. പഞ്ചാബ് സര്‍ക്കാരിലെ മുന്‍ ഉദ്യോഗസ്ഥ കൂടിയായ ഭാര്യ നിര്‍മല്‍ കൗര്‍ ജൂണ്‍ 13ന് മരിച്ചു.
നാല് തവണ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണമെഡല്‍ നേടിയ മില്‍ഖാ സിങ് 1960 റോം ഒളിമ്പിക്‌സില്‍ 400 മീറ്ററില്‍ നാലാം സ്ഥാനം നേടി.
കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി മില്‍ഖാ സിങ്ങിനെ മൊബൈലില്‍ വിളിച്ചിരുന്നു.