മില്‍ഖയുടെ സ്വപ്‌നം പൂവണിഞ്ഞു; മെഡല്‍ മില്‍ഖയ്ക്ക് സമര്‍പ്പിക്കുന്നു: നീരജ് ചോപ്ര

മില്‍ഖാ സിങിന് റോം ഒളിംപിക്‌സില്‍ ഒരു സെക്കന്റ് വ്യത്യാസത്തില്‍ വെങ്കലം നഷ്ടപ്പെട്ടിരുന്നു.

Update: 2021-08-07 17:03 GMT
മില്‍ഖയുടെ സ്വപ്‌നം പൂവണിഞ്ഞു; മെഡല്‍ മില്‍ഖയ്ക്ക് സമര്‍പ്പിക്കുന്നു: നീരജ് ചോപ്ര


ടോക്കിയോ: ഇന്ത്യയുടെ പറക്കും സിങ് മില്‍ഖയുടെ സ്വപ്‌നമായിരുന്നു ഒളിംപിക്‌സ് അത്‌ലറ്റിക്‌സില്‍ ഒരു സ്വര്‍ണ മെഡല്‍. സ്വര്‍ണ മെഡല്‍ നേട്ടം കണ്ടിട്ടേ താന്‍ മരിക്കൂ എന്നും മില്‍ഖാ സിങ് പറഞ്ഞിരുന്നു. എന്നാല്‍ അടുത്തിടെ മില്‍്ഖാ ആ സ്വപ്‌നം സഫലമാവാതെ മരണത്തിന് കീഴടങ്ങിയിരുന്നു. എന്നാല്‍ മില്‍ഖയുടെ സ്വപ്‌നം ഇന്ന് ഒളിംപിക്‌സില്‍ നീരജ് ചോപ്രാ സാക്ഷാല്‍കരിച്ചിരിക്കുന്നു. തന്റെ മെഡല്‍ മില്‍ഖാ സിങിന് സമര്‍പ്പിക്കുന്നുവെന്ന് താരം മെഡല്‍ നേട്ടത്തിന് ശേഷം പറഞ്ഞു. ഒളിംപിക്‌സില്‍ മെഡല്‍ നേടിയാല്‍ മില്‍ഖാ സിങിനെ നേരിട്ട് മെഡല്‍ കാണിക്കണമെന്നും താന്‍ മുമ്പ് ആഗ്രഹിച്ചിരുന്നു-ചോപ്ര പറഞ്ഞു.

ഇന്ത്യയ്ക്കായി നാല് ഒളിംപിക്‌സില്‍ പങ്കെടുത്ത മില്‍ഖാ സിങിന് റോം ഒളിംപിക്‌സില്‍ ഒരു സെക്കന്റ് വ്യത്യാസത്തില്‍ വെങ്കലം നഷ്ടപ്പെട്ടിരുന്നു.




Tags:    

Similar News