രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയില്‍ സാമൂഹിക സാമ്പത്തിക സര്‍വേക്ക് സുപ്രധാന പങ്ക്: മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

Update: 2022-07-25 13:27 GMT

കോഴിക്കോട്: രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയിലും നയരൂപീകരണത്തിലും സാമൂഹിക സാമ്പത്തിക സര്‍വേ സുപ്രധാന പങ്കു വഹിക്കുന്നുണ്ടെന്ന് തുറമുഖ മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫിസിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഹൗസ് ഹോള്‍ഡ് കണ്‍സംപ്ഷന്‍ എക്‌സ്‌പെന്‍ഡിച്ചര്‍ സര്‍വേയുടെ ത്രിദിന പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയിരുന്നു മന്ത്രി.

കണ്‍സ്യൂമര്‍ െ്രെപസ് ഇന്‍ഡക്‌സ് രൂപീകരണത്തിലും റീട്ടെയില്‍ പണപ്പെരുപ്പം കണക്കാക്കുന്നതിനും ജീവിതനിലവാരം, സാമൂഹിക ഭദ്രത തുടങ്ങിയവ കണക്കാക്കുന്നതിനും സര്‍വേ വിവരങ്ങള്‍ പ്രധാന പങ്ക് വഹിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

കുടുംബ ബജറ്റില്‍ ഉപഭോഗ വസ്തുക്കളുടെ ഓരോന്നിന്റെയും വിഹിതം പ്രത്യേകം കണക്കാക്കുന്നതിനനുസരിച്ചാണ് ഇന്‍ഡക്‌സ് രൂപപ്പെടുത്തുന്നത്. ഓരോ കുടുംബത്തിലും മൂന്നു തവണ സന്ദര്‍ശനം നടത്തിയാണ് ഭക്ഷണം, കണ്‍സ്യൂമബ്ള്‍സ് ആന്‍ഡ് സര്‍വീസസ്, ഡ്യൂറബ്ള്‍ ഐറ്റംസ് എന്നിവയുടെ ഉപഭോഗ വിവരങ്ങള്‍ ശേഖരിക്കുന്നത്. 20 സര്‍വ്വേ എന്യൂമറേടെഴ്‌സും 4 സര്‍വ്വേ സൂപ്പര്‍വൈസര്‍മാരുമടങ്ങുന്ന സംഘമാണ് സര്‍വ്വേ നടത്തുക.സീനിയര്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍മാരാണ് സര്‍വേ നടത്താനാവശ്യമായ പരിശീലനം നല്‍കുന്നത്.

നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് കേരള ഉത്തരമേഖലാ ഡയറക്ടര്‍ എഫ്. മുഹമ്മദ് യാസിര്‍, സംസ്ഥാന സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ വി.രാജേഷ്, സീനിയര്‍ സ്റ്റാറ്റിസ്റ്റിക്റ്റിക്കല്‍ ഓഫീസര്‍മാരായ എം.ജെ തോമസ്, പി.കെ ജനാര്‍ദ്ദനന്‍ എന്നിവര്‍ പങ്കെടുത്തു.

Tags:    

Similar News