കൊവിഡ് ടിപിആര്‍ നിരക്കില്‍ കേന്ദ്രം ആശങ്ക അറിയിച്ചിട്ടില്ല; കൂടുതല്‍ ഡോസ് വാക്സിന് കേന്ദ്രസംഘത്തോട് ആവശ്യപ്പെട്ടെന്നും മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് ടിപിആര്‍ നിരക്കില്‍ കേന്ദ്രസംഘം ആശങ്ക അറിയിച്ചിട്ടില്ലെന്ന് മന്ത്രി വീണാ ജോര്‍ജ്. കേരളത്തിന് കൂടുതല്‍ വാക്സിന് ലഭ്യമാക്കണം. ഈ മാസം 90ലക്ഷം ഡോസ് വാക്സിന് അനുവദിക്കണമെന്ന് കേന്ദ്ര സംഘത്തോട് ആവശ്യപ്പെട്ടതായും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.