ഖാദര്‍ കമ്മിറ്റി റിപോര്‍ട്ടിലെ പല നിര്‍ദേശങ്ങളും അപ്രായോഗികമെന്ന് മന്ത്രി വി ശിവന്‍കുട്ടി
തിരുവനന്തപുരം: ഖാദര്‍ കമ്മിറ്റി റിപോര്‍ട്ടിലെ പല നിര്‍ദേശങ്ങളും അപ്രായോഗികമെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. എയ്ഡഡ് മേഖലയിലെ അധ്യാപക നിയമനം പിഎസ്‌സി ക്ക് വിടുന്നത് ചര്‍ച്ചചെയ്‌തേടുക്കേണ്ട തീരുമാനമാണ്. നിയമനത്തിന് പ്രത്യേക ബോര്‍ഡ് രൂപീകരിക്കണം എന്ന കാര്യവും തീരുമാനിച്ചിട്ടില്ല. സ്‌കൂള്‍ സമയമാറ്റം കേരളത്തില്‍ പ്രായോഗികമല്ല. ഖാദര്‍ കമ്മിറ്റി റിപോര്‍ട്ട് വിദ്യാഭ്യാസ വകുപ്പിലെ വിദഗ്ധരുമായി ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.