ആശ സമരം തുടരും; മന്ത്രി വി ശിവന്‍കുട്ടിയുമായി നടത്തിയ ചര്‍ച്ച പോസറ്റീവെന്ന് ആശമാര്‍

Update: 2025-04-07 10:58 GMT

തിരുവനന്തപുരം: സമരം തുടരുമെന്ന് ആശമാര്‍. മന്ത്രി വി ശിവന്‍കുട്ടിയുമായി നടത്തിയ ചര്‍ച്ചക്കുശേഷമാണ് തീരുമാനം. മന്ത്രിയുമായി നടത്തിയ ചര്‍ച്ച പോസറ്റീവായിരുന്നെന്നും സമരം അവസാനിപ്പിക്കാന്‍ ഇടപെടുമെന്ന് പ്രതീക്ഷയുണ്ടെന്നും ആശമാര്‍ അറിയിച്ചു. ഓണറേറിയം വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ചയില്‍ ഉന്നയിച്ചിരുന്നു. ആരോഗ്യമന്ത്രിയുമായി കൂടികാഴ്ച നടത്താമെന്നും മന്ത്രി പറഞ്ഞിരുന്നു. അതേസമയം, ഓണറേറിയം വര്‍ധിപ്പിച്ചാല്‍ സമരം നിര്‍ത്തുമെന്നും ആശമാര്‍ പറഞ്ഞു.

മൂന്ന് ഘട്ട ചര്‍ച്ചയും പരാജയപ്പെട്ടതിനേ തുടര്‍ന്നാണ് മന്ത്രി വി ശിവന്‍കുട്ടി വിഷയത്തില്‍ ഇടപെട്ടത്. മൂന്ന് ചര്‍ച്ചകളിലും ഓണറേറിയം വര്‍ധിപ്പിക്കുന്നതിന് ആരോഗ്യവകുപ്പ് അനുകൂല മറുപടി നല്‍കിയിരുന്നില്ല. ഇതോടെയാണ് സമരം തുടരാന്‍ തന്നെ ആശമാര്‍ തീരുമാനിച്ചത്. എന്നാല്‍ മന്ത്രി ശിവന്‍കുട്ടി ഇടപെട്ടിട്ടുണ്ടെങ്കില്‍ കാര്യങ്ങള്‍ നടക്കും എന്ന പ്രതീക്ഷ തങ്ങള്‍ക്കുണ്ടെന്നും ആശമാര്‍ പറഞ്ഞു.

Tags:    

Similar News