ആശാ സമരം; സെക്രട്ടേറിയറ്റിന് മുന്നില്‍ കൂട്ട ഉപവാസമിരിക്കുമെന്ന് ആശമാര്‍

Update: 2025-03-22 06:00 GMT
ആശാ സമരം; സെക്രട്ടേറിയറ്റിന് മുന്നില്‍ കൂട്ട ഉപവാസമിരിക്കുമെന്ന് ആശമാര്‍

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ കൂട്ട ഉപവാസമിരിക്കുമെന്ന് ആശമാര്‍. തിങ്കളാഴ്ച മുതലാണ് ഉപവാസം തുടങ്ങുക. നിലവില്‍ ആശമാര്‍ സമരം ആരംഭിച്ചിട്ട് 41 ദിവസമായി. അതേസമയം, നിരാഹാര സമരം മൂന്നാം ദിവസത്തിലേക്ക് കടന്നു. സമര സമിതി നേതാവ് എം എ ബിന്ദു, ആശാപ്രവര്‍ത്തകരായ തങ്കമണി, ശോഭ എന്നിവരാണ് നിരാഹാര സമരം നടത്തുന്നത്.

തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാതെ ഒരടി പിന്നോട്ടി്‌ലലെന്ന് നിലപാടിലാണ് ആശമാര്‍. കേന്ദ്ര ആരോഗ്യമന്ത്രിയെ കണ്ട് ആശമാരുടെ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കുമെന്ന കാര്യം ഉറപ്പാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കേന്ദ്ര ആരോഗ്യമന്ത്രിയുടെ അനുമതി ലഭിക്കാത്തതിനെ ചൊല്ലി വ്യാപക വിമര്‍ശനം ഉയര്‍ന്ന വേളയിലാണ് പരാമര്‍ശം. മന്ത്രി മുന്‍കൈയ്യെടുക്കാത്തതാണ് വിഷയം നീണ്ടു പോകുന്നതിനു കാരണമെന്നു പ്രതിപക്ഷവും വിമര്‍ശിച്ചിരുന്നു.

Tags:    

Similar News