കൊവിഷീല്‍ഡ് വാക്‌സിന്‍ ഡോസുകള്‍ക്കിടയിലുള്ള ഇടവേള വര്‍ധിപ്പിക്കണമെന്ന് ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശം

Update: 2021-03-22 19:03 GMT

ന്യൂഡല്‍ഹി: പുതുതായി ലഭിച്ച ശാസ്ത്രീയ തെളിവുകളുടെ പശ്ചാത്തലത്തില്‍ കൊവിഷീല്‍ഡ് വാക്‌സിന്റെ രണ്ട് ഡോസുകള്‍ക്കുടയിലുള്ള ഇടവേള വര്‍ധിപ്പിക്കാന്‍ ആരോഗ്യമന്ത്രാലയം തീരുമാനിച്ചു. നാഷണല്‍ ടെക്‌നിക്കല്‍ അഡൈ്വസറി ഗ്രൂപ്പ് ഓണ്‍ ഇമ്മ്യുണൈസേഷനും നാഷണല്‍ എക്‌സ്‌പെര്‍ട്ട് ഗ്രൂപ്പ് ഓഫ് വാക്‌സിന്‍ അഡിമിസ്‌ട്രേഷന്‍ ഫോര്‍ കൊവിഡ് 19നും ചേര്‍ന്ന് നടത്തിയ ഇരുപതാമത്തെ യോഗത്തിലാണ് ഇതുസംബന്ധിച്ച ശുപാര്‍ശ കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചത്.

പുതിയ നിര്‍ദേശമനുസരിച്ച് കൊവിഷീല്‍ഡ് രണ്ട് ഡോസുകളാണ് എടുക്കുക. അതില്‍ ആദ്യ ഡോസ് കഴിഞ്ഞാല്‍ എട്ട് ആഴ്ചയ്ക്കു ശേഷമാണ് അടുത്ത ഡോസ് എടുക്കേണ്ടത്. നേരത്തെ അത് ആറ് ആഴ്ചയാണെന്നാണ് നിര്‍ദേശിച്ചിരുന്നത്.

പുതിയ തീരുമാനം കൊവിഷീല്‍ഡിനു മാത്രമേ ബാധകമാവൂ. കൊവാക്‌സിന് ബാധകമാവില്ല.

ഇതുസംബന്ധിച്ച നിര്‍ദേശങ്ങള്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങളും അയച്ചുകൊടുത്തതായി ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷന്‍ പറഞ്ഞു.

നാഷണല്‍ ടെക്‌നിക്കല്‍ അഡൈ്വസറി ഗ്രൂപ്പ് ഓണ്‍ ഇമ്മ്യുണൈസേഷന്റെയും നാഷണല്‍ എക്‌സ്‌പെര്‍ട്ട് ഗ്രൂപ്പ് ഓഫ് വാക്‌സിന്‍ അഡിമിസ്‌ട്രേഷന്‍ ഫോര്‍ കൊവിഡ് 19ന്റെ നിര്‍ദേശങ്ങള്‍ കേന്ദ്ര ആരോഗ്യമന്ത്രാലം സ്വീകരിച്ചതായും രാജേഷ് ഭൂഷന്‍ പറഞ്ഞു.

Tags:    

Similar News