ഓണ്‍ലൈന്‍ കളിയില്‍ തുടര്‍ച്ചയായ തോല്‍വി; ഇന്‍ഡോറില്‍ 11 വയസ്സുകാരന്‍ 10 വയസ്സുള്ള പെണ്‍കുട്ടിയെ കൊലപ്പെടുത്തി

Update: 2020-09-08 01:13 GMT

ഇന്‍ഡോര്‍: ഓണ്‍ലൈന്‍ കളിയില്‍ ആവര്‍ത്തിച്ചുള്ള തോല്‍വിയില്‍ പ്രകോപിതനായി 11 വയസ്സുള്ള ആണ്‍കുട്ടി 10 വയസ്സുള്ള പെണ്‍കുട്ടിയെ കൊലപ്പെടുത്തി. ഇന്‍ഡോറില്‍ ലാസുദിയ പ്രദേശത്താണ് സംഭവം നടന്നത്.

പോലിസ് പറയുന്നതനുസരിച്ച് തലയില്‍ കല്ലുകൊണ്ട് ഇടിച്ചാണ് കൊലപ്പെടുത്തിയത്.

''ഒരു പതിനൊന്നു വയസ്സ് മാത്രം പ്രായമുള്ള ആണ്‍കുട്ടി 10 വയസ്സു പ്രായമുള്ള പെണ്‍കുട്ടിയെ ഇന്‍ഡോറിലെ ലാസുദിയയില്‍ ഓണ്‍ലൈന്‍ കളിയില്‍ തോറ്റതിന്റെ പ്രതികാരമായി കൊലപ്പെടുത്തി. ആണ്‍കുട്ടി പെണ്‍കുട്ടിയെ തന്റെ വീടിനു പിന്നിലേക്ക് വിളിച്ചുകൊണ്ടുപോവുകയും തലയില്‍ കല്ല് കൊണ്ട് ഇടിച്ച് കൊല്ലുകയുമായിരുന്നു''- ഇന്‍ഡോര്‍ ഡപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഹരിനാരായണ ചാരി മിശ്ര പറഞ്ഞു.

ഇന്നലെ രാവിലെയാണ് പെണ്‍കുട്ടിയുടെ മൃതദേഹം ലഭിച്ചത്.  

Tags:    

Similar News