കോഴിക്കോട്: ന്യൂനപക്ഷ വര്‍ഗീയതയാണ് കൂടുതല്‍ അപകടമെന്ന പരാമര്‍ശത്തില്‍ നിന്നും മലക്കം മറിഞ്ഞ് സിപിഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍. പ്രസംഗത്തില്‍ അങ്ങിനെ പറഞ്ഞിട്ടില്ലെന്നും മാധ്യമങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്തതാണെന്നും വിജയരാഘവന്‍ പറഞ്ഞു. 'വോട്ടിന് വേണ്ടി നിലപാട് മാറ്റുന്നവരല്ല തങ്ങള്‍. ശരിയായ നിലപാട് സ്വീകരിക്കുമ്പോള്‍ ചിലപ്പോള്‍ വോട്ട് നഷ്ടമായെന്ന് വരുമെന്നും വിജയരാഘവന്‍ പറഞ്ഞു.'
ന്യൂനപക്ഷ വര്‍ഗീയതയാണ് ഏറ്റവും തീവ്രമായ വര്‍ഗീയത എന്നായിരുന്നു മുക്കത്ത് വികസന മുന്നേറ്റ യാത്രയ്ക്ക് നല്‍കിയ സ്വീകരണ പരിപാടിയില്‍ സംസാരിക്കവേ അദ്ദേഹം പറഞ്ഞത്. ഇത് വിവാദമായതോടെയാണ് മാധ്യമങ്ങള്‍ക്കു മേല്‍ പഴിചാരി സിപിഎം ആക്ടിങ് സെക്രട്ടറിയുടെ മലക്കംമറിയല്‍.