ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്; യുഡിഎഫ് നിലപാട് നിയമസഭയെ അറിയിക്കുമെന്ന് വിഡി സതീശന്‍
ഈ വിഷയത്തില്‍ ഒരു കമ്മ്യൂണിക്കേഷന്‍ ഗ്യാപാണുണ്ടായത്. അത് പരിഹരിച്ചെന്നും പ്രതിപക്ഷം
തിരുവനന്തപുരം: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ യുഡിഎഫിലെ കമ്മ്യൂണിക്കേഷന്‍ ഗ്യാപ് പരിഹരിച്ചതായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. എന്നാല്‍ യുഡിഎഫ് സമവായ നിലപാട് സഭയ്ക്ക് പുറത്ത് പറയാന്‍ പ്രതിപക്ഷം തയ്യാറായില്ല.
ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പില്‍ ആശയവിനിമയ വിടവ് ചര്‍ച്ച ചെയ്ത് പരിഹരിച്ചു. ഈ വിഷയത്തില്‍ ഒരു കമ്മ്യൂണിക്കേഷന്‍ ഗ്യാപാണ് ഉണ്ടായത്. അത് പരിഹരിച്ചു. യുഡിഎഫ് നിലപാട് സഭയെ അറിയിക്കുമെന്നും പ്രതിപക്ഷ നേതാവ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
പ്രതിപക്ഷനേതാവിനൊപ്പം മുസ്‌ലിംലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയുമുണ്ടായിരുന്നു. സഭ സമ്മേളനത്തിന് മുന്നോടിയായി യുഡിഎഫ് നേതാക്കള്‍ ഈ വിഷയം ചര്‍ച്ച ചെയ്ത് നിലപാടിലെത്തിരുന്നു.
മുസ്‌ലിം-ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് പ്രത്യേകമായി പദ്ധതികള്‍ കാണമെന്ന നിലപാടാണ് ലീഗ് മുന്നോട്ട് വച്ചിട്ടുള്ളത്.
അതേസമയം, മന്ത്രി എകെ ശശീന്ദ്രന്റെ വിവാദ ഫോണ്‍ വിളി ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം സഭയില്‍ അടിയന്തരപ്രമേയത്തിന് അനുമതി തേടിയിട്ടുണ്ട്.