കുറ്റിച്ചിറ മിശ്കാല്‍ പള്ളി പൈതൃകം സംരക്ഷിച്ച് നവീകരണം: ജില്ലാ കലക്ടര്‍ നാട്ടുകാരുടെ യോഗം വിളിക്കും

കോഴിക്കോടിന്റെ പൈതൃക സംരക്ഷണ കേന്ദ്രവും ചരിത്രപ്രാധാന്യമുള്ളതുമായ കുറ്റിച്ചിറ മിശ്കാല്‍ പളളിയുടെ നവീകരണം സംബന്ധിച്ച് ഡോ. എം കെ മുനീര്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.

Update: 2020-07-07 13:40 GMT

കോഴിക്കോട്: കുറ്റിച്ചിറ മിശ്കാല്‍ പള്ളി നവീകരണവുമായി ബന്ധപ്പെട്ട് നാട്ടുകാരുടെ സഹകരണം ഉറപ്പുവരുത്തുന്നതിനായി സംയുക്ത യോഗം വിളിച്ചു ചേര്‍ക്കുമെന്ന് ജില്ലാ കലക്ടര്‍ സാംബശിവറാവു അറിയിച്ചു.

കോഴിക്കോടിന്റെ പൈതൃക സംരക്ഷണ കേന്ദ്രവും ചരിത്രപ്രാധാന്യമുള്ളതുമായ കുറ്റിച്ചിറ മിശ്കാല്‍ പളളിയുടെ നവീകരണം സംബന്ധിച്ച് ഡോ. എം കെ മുനീര്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.

കുറ്റിച്ചിറയുടെ പൈതൃക പാരമ്പര്യം സംരക്ഷിച്ചു കൊണ്ടുള്ള നവീകരണമാണ് നടത്തുകയെന്നും ഇടക്കിടെ വികസന നവീകരണ പ്രവൃത്തികളില്‍ മാറ്റം വരുത്തി സാമ്പത്തിക നഷ്ടം വരുത്തി വെക്കുന്ന പ്രവണത ഒഴിവാക്കണമെന്നും എംഎല്‍എ പറഞ്ഞു.

എന്‍ഐടി ആര്‍ക്കിടെക്ട് ഷെറീന അന്‍വര്‍ പദ്ധതി വിശദീകരിച്ചു. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, കോര്‍പറേഷന്‍ സെക്രട്ടറി ബിനു ഫ്രാന്‍സിസ് ഡിടിപിസി സെക്രട്ടറി സി പി ബീന, ആര്‍ക്കിടെക്ട് ഡോ. കസ്തൂര്‍ബ, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുത്തു.

Tags:    

Similar News