കൊവിഡിനെക്കുറിച്ച് തെറ്റായ വിവരങ്ങള്‍; വെനസ്വേലന്‍ പ്രസിഡന്റിന്റെ പേജ് ഫേസ്ബുക്ക് മരവിപ്പിച്ചു

മരുന്നിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന വീഡിയോയും വെനസ്വേലന്‍ പ്രസിഡന്റ് പോസ്റ്റ് ചെയ്തിരുന്നു.

Update: 2021-03-27 06:11 GMT

കാരക്കസ്: കൊവിഡിനെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചതിന്റെ പേരില്‍ വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ പേജ് ഫേസ്ബുക്ക് മരവിപ്പിച്ചു. കോവിഡ് പാര്‍ശ്വഫലങ്ങളില്ലാതെ ഭേദമാക്കുമെന്ന അവകാശപ്പെട്ട് അദ്ദേഹം പ്രചരിപ്പിച്ച മരുന്നുവിവരങ്ങള്‍ ഫെയ്‌സ്ബുക്കിന്റെ കൊവിഡ് നയങ്ങളുടെ ലംഘനമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.


കൊറോണ വൈറസിനെ പാര്‍ശ്വഫലങ്ങളില്ലാതെ നിര്‍വീര്യമാക്കുന്ന 'അത്ഭുതം' എന്ന് വിശേഷിപ്പിച്ച് കാശിത്തുമ്പയില്‍ നിന്നും എടുക്കുന്ന മരുന്നിനെ കുറിച്ച് അദ്ദേഹം അറിയിച്ചിരുന്നു. എന്നാല്‍ ഇതിന് ശാസ്ത്രീയമായി ഒരു തെളിവുമില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഈ മരുന്നിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന വീഡിയോയും വെനസ്വേലന്‍ പ്രസിഡന്റ് പോസ്റ്റ് ചെയ്തിരുന്നു.


'ലോകാരോഗ്യ സംഘടനയുടെ മാര്‍ഗനിര്‍ദേശം ഞങ്ങള്‍ പിന്തുടരുന്നു, വൈറസ് ചികിത്സിക്കാന്‍ നിലവില്‍ മരുന്നുകളൊന്നുമില്ല. ഞങ്ങളുടെ നിയമങ്ങളുടെ ആവര്‍ത്തിച്ചുള്ള ലംഘനങ്ങള്‍ കാരണം, ഞങ്ങള്‍ 30 ദിവസത്തേക്ക് പേജ് മരവിപ്പിക്കുകയാണ് ' എഫ്ബി അധികൃതര്‍ അറിയിച്ചു.




Tags:    

Similar News