ഗാര്‍ഹികാവശ്യത്തിനുള്ള പാചകവാതക സിലിണ്ടര്‍ ദുരുപയോഗം; 28 വ്യാപാരസ്ഥാപനങ്ങളില്‍ ക്രമക്കേട്

Update: 2021-12-13 08:28 GMT

തിരുവനന്തപുരം: ഗാര്‍ഹികാവശ്യത്തിനുള്ള പാചകവാതക സിലിണ്ടര്‍ വാണിജ്യാടിസ്ഥാനത്തില്‍ അനധികൃതമായി ഉപയോഗിക്കുന്നുവെന്ന പരാതിയെ തുടര്‍ന്ന് ജില്ലയിലെ വിവിധ ഹോട്ടലുകളിലും ബേക്കറികളിലും പരിശോധന. ജില്ലാ സപ്ലൈ ഓഫിസറുടെ നേതൃത്വത്തില്‍ താലൂക്ക് സപ്ലൈ / സിറ്റി റേഷനിംഗ് ഓഫിസര്‍മാരും റേഷനിംഗ് ഇന്‍സ്‌പെക്ടര്‍മാരും സംയുക്തമായി പരിശോധന നടത്തി. 

വിവിധ പ്രദേശങ്ങളിലായി 87 കടകളില്‍ നടത്തിയ പരിശോധനയില്‍ 28 വ്യാപാര സ്ഥാപനങ്ങളില്‍ ക്രമക്കേട് കണ്ടെത്തി. അനധികൃതമായി ഉപയോഗിക്കുന്നതായി കണ്ടെത്തിയ 7 പാചകവാതക സിലിണ്ടറുകള്‍ പിടിച്ചെടുത്തു.

ക്രമക്കേട് കണ്ടെത്തിയ കടകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും വ്യാപാരസ്ഥാപനങ്ങളിലെ പരിശോധനകള്‍ തുടരുമെന്നും ജില്ലാ സപ്ലൈ ഓഫിസര്‍ അറിയിച്ചു.

Tags:    

Similar News