എം കെ ഫൈസി ഐക്യദാര്‍ഢ്യ സംഗമം 28ന്

Update: 2025-03-27 13:28 GMT
എം കെ ഫൈസി ഐക്യദാര്‍ഢ്യ സംഗമം 28ന്

ആലപ്പുഴ: എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസിയെ അറസ്റ്റ് ചെയ്തതില്‍ പ്രധിഷേധിച്ച് പാര്‍ട്ടി ആലപ്പുഴ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ഐക്യദാര്‍ഢ്യ സംഗമം മാര്‍ച്ച് 28 വെള്ളിയാഴ്ച വൈകുന്നേരം മൂന്നു മണിക്ക് വളഞ്ഞവഴിയില്‍ നടക്കും. പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍ ഉദ്ഘാടനം ചെയ്യുന്ന സംഗമത്തില്‍ വിവിധ രാഷ്ട്രീയ മത സാമൂഹിക സംഘടന നേതൃത്വങ്ങള്‍ പങ്കെടുക്കുമെന്ന് പാര്‍ട്ടി ജില്ലാ പ്രസിഡന്റ് കെ റിയാസ് വര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

എം കെ ഫൈസിയെ അന്യായമായി അറസ്റ്റ് ചെയ്ത ഇഡിയുടെ നടപടി ആര്‍എസ്എസ് നിയന്ത്രിത ബിജെപി സര്‍ക്കാരിന്റെ പ്രതിപക്ഷ വേട്ടയുടെ ഭാഗമാണ്. കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ രാഷ്ട്രീയ നേതാക്കള്‍തിരേ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത 193 കേസുകളില്‍ വെറും രണ്ട് കേസുകളില്‍ മാത്രമാണ് ശിക്ഷിച്ചതെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ രാജ്യസഭയില്‍ നടത്തിയ വെളിപ്പെടുത്തല്‍ മോദി ഭരണകാലത്ത് ഇഡിയെ ദുരുപയോഗം ചെയ്യുന്നതിന്റെ കൃത്യമായ തെളിവാണ്. അധികാരത്തിലുള്ള ഫാഷിസ്റ്റ് സര്‍ക്കാര്‍ വിമര്‍ശകരെയും പ്രതിപക്ഷ നേതാക്കളെയും പൗരാവകാശ പ്രവര്‍ത്തകരെയും വേട്ടയാടുന്നത് തുടരുകയാണ്.

അതില്‍ ഒടുവിലത്തേതു മാത്രമാണ് ഫൈസിയുടെ അറസ്റ്റ്. ഈ പ്രതിപക്ഷ വേട്ട ഫൈസിയില്‍ അവസാനിക്കുകയുമില്ല രാഷ്ട്രീയ ലക്ഷ്യത്തോടെ അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്ന പ്രവണതക്കെതിരെ ജനാതിപത്യ സമൂഹം പ്രതികരിക്കേണ്ടതുണ്ടെന്നും കെ റിയാസ് പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ ജനറല്‍ സെക്രട്ടറി നാസര്‍ പഴയങ്ങാടി, സെക്രട്ടറി അസ്ഹാബുല്‍ ഹഖ്, ജില്ലാ മീഡിയ ഇന്‍ ചാര്‍ജ് ഷാഹില ഷാനവാസ്, ജില്ലാ പ്രവര്‍ത്തകസമിതി അംഗം മുഹമ്മദ് റിയാദ് എന്നിവര്‍ സംബന്ധിച്ചു.

Similar News