അര്‍ജുന് വേണ്ടി ഇപ്പോള്‍ നടക്കുന്ന തിരച്ചിലില്‍ കുടുംബം തൃപ്തരെന്ന് രാഘവന്‍ എംപി

Update: 2024-07-27 09:30 GMT

കോഴിക്കോട്: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന് വേണ്ടി ഇപ്പോള്‍ നടക്കുന്ന തിരച്ചിലില്‍ കുടുംബം തൃപ്തരെന്ന് എംകെ രാഘവന്‍ എംപി . മനുഷ്യസാധ്യമായത് എല്ലാം കര്‍ണാടക സര്‍ക്കാര്‍ ചെയ്‌തെന്നും കാലാവസ്ഥയും അടിയൊഴുക്കുമാണ് പ്രതിസന്ധിയെന്നും അദ്ദേഹം പറഞ്ഞു.

അര്‍ജുന്റെ കുടുംബത്തെ സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു എം കെ രാഘവന്‍. നാളെയോടെ ലോറിയുടെ കാബിന്‍ ഉയര്‍ത്താന്‍ പറ്റുമെന്നാണ് പ്രതീക്ഷ. അടിയൊഴുക്ക് കാരണം ശനിയാഴ്ച രാവിലെയും നേവിക്ക് നദിയില്‍ ഇറങ്ങാന്‍ പറ്റിയില്ല. തെര്‍മല്‍ സ്‌കാനിങ്ങില്‍ ഇതുവരെ മനുഷ്യസാന്നിധ്യം കണ്ടെത്താനായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News