ദേലംപാടി 33 കെ.വി സബ് സ്റ്റേഷന്റെ കുരുക്കഴിച്ച് എംഎല്‍എ സി എച്ച് കുഞ്ഞമ്പു
കാസര്‍ഗോഡ്: ദേലംപാടി പഞ്ചായത്തിന്റെ വൈദ്യുതിക്ഷാമം പരിഹരിക്കാന്‍ കഴിയുന്ന 33 കെവി സബ്സ്റ്റേഷന് നിര്‍മാണം എത്രയും വേഗം ആരംഭിക്കാനുള്ള ഇടപെടലുമായി സി എച്ച് കുഞ്ഞമ്പു എംഎല്‍എ.
33 കെ.വി സബ് സ്റ്റേഷന് അനുവദിക്കുകയും ബജറ്റില്‍ തുക മാറ്റിവെയ്ക്കുകയും ചെയ്തുവെങ്കിലും, കെ.എസ്.ഇ.ബി നിര്‍ദ്ദേശിച്ച പ്രദേശത്ത് അനുയോജ്യമായ സ്ഥലം ലഭിക്കാത്തതിനാല്‍ സബ് സ്റ്റേഷന് നിര്‍മ്മാണം അനന്തമായി നീണ്ടു പോവുകയായിരുന്നു. ഇതിന് പരിഹാരം തേടി എം.എല്‍.എയുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും യോഗം ചേര്‍ന്നു. വൈദ്യതി വകുപ്പ് ഉദ്യോഗസ്ഥര്‍ ആവശ്യപെട്ട സ്ഥലം കണ്ടെത്തി നല്‍കുന്നതിന് യോഗത്തില്‍ തീരുമാനമായി.
നിലവില്‍, മുള്ളേരിയ 110 കെ.വി സബ്സ്റ്റേഷനില്‍ നിന്നാണ് അഡൂരിലേക്കും ദേലമ്പാടിയിലേക്കും വൈദ്യുതിയെത്തുന്നത്. ലൈന്‍ തകരാറുകള്‍ കണ്ടെത്താനായി 27 കിലോമീറ്റര്‍ കാട്ടിലൂടെയാണ് ലൈന്‍ പോവുക. ഇത് മൂലം തകരാറുകള്‍ പരിഹരിക്കാന്‍ കാലതാമസമുണ്ടാക്കുന്നു. മഴക്കാലങ്ങളില്‍ ലൈന്‍ തകരാറിലാകുന്നത് പതിവാണ്. ഇതിന് പരിഹാരമായാണ് 33 കെ.വി സബ്സ്റ്റേഷന് പദ്ധതി തയ്യാറാക്കിയത്. പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ ദേലംപാടിക്കാരുടെ കാലങ്ങളായുള്ള ആവശ്യം നിറവേറും.