മാള: സഞ്ചരിക്കുന്ന ആശുപത്രി മാളയില്‍ എത്തി ക്യാമ്പുകള്‍ നടത്തി. വിവിധ പ്രദേശങ്ങളില്‍ നിന്നെത്തിയ രോഗികളെ പരിശോധിച്ചു. കൊവിഡ് 19 കാലത്ത് പാര്‍ശ്വവത്കൃത ജനവിഭാഗങ്ങള്‍ക്ക് ആശ്വാസവും ആത്മവിശ്വാസവും പകരാന്‍ ആസ്റ്റര്‍ പീസ്‌വാലി പീപ്പിള്‍സ് ഫൗണ്ടേഷന്റെ സഹകരണത്തോടെയാണ് സഞ്ചരിക്കുന്ന ആശുപത്രി ഒരുക്കിയിരിക്കുന്നത്.
പൊയ്യ ഗ്രാമപഞ്ചായത്തില്‍ വി ആര്‍ സുനില്‍കുമാര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ റംല നൗഷാദ്, ഹെന്‍സി ഷാജു, വി എസ് ജമാല്‍, ജില്ലാ കോ ഓഡിനേറ്റര്‍ കെ എ സദറുദ്ദീന്‍, കെ എം നാസര്‍, ടി എ മുഹമ്മദ് മൗലവി, ടി എം അഹമ്മദ് നജീബ് എന്നിവര്‍ സംബന്ധിച്ചു. ഡോക്ടര്‍ ഗീതികയുടെ നേതൃത്വത്തില്‍ ആരോഗ്യ പ്രവര്‍ത്തകരായ ജിന്‍ഷാ, റാഹത്ത് എന്നിവര്‍ രോഗികളെ പരിശോധിച്ചു.