ബിരിയാണി ചലഞ്ച് വഴി വിദ്യാര്‍ത്ഥികള്‍ക്ക് മൊബൈല്‍ ഫോണ്‍: ആര്യാട് പഞ്ചായത്തില്‍ ലഭിച്ചത് 6,500 ബിരിയാണി ഓര്‍ഡര്‍
ആലപ്പുഴ: ആര്യാട് പഞ്ചായത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് പഠനാവശ്യങ്ങള്‍ക്കുവേണ്ടി മൊബൈല്‍ ഫോണ്‍ വാങ്ങുന്നതിനു നടത്തിയ ബിരിയാണി ചലഞ്ചില്‍ ലഭിച്ചത് 6500 ഓര്‍ഡറുകള്‍. രാവിലെയാണ് ബിരിയാണി ചലഞ്ച് തുടങ്ങിയത്. ബിരിയാണി ഓര്‍ഡര്‍ വാങ്ങുന്നതിനുള്ള മത്സരത്തില്‍ ഒന്നാംസ്ഥാനം യുഡിഎഫ് മെമ്പര്‍ ഷിജി നവാസിനു ലഭിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ബിജുക്കുട്ടനും മുന്‍പ്രസിഡന്റ് കവിതയും മുന്‍ബ്ലോക്ക് പ്രസിഡന്റ് ഷീന സനല്‍കുമാറും മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിപിന്‍രാജും പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
കുട്ടികള്‍ക്കു ഫോണ്‍ കൊടുക്കുക മാത്രമല്ല, അത് ഉപയോഗിക്കുന്നുണ്ടെന്ന് കുടുംബശ്രീ അംഗങ്ങള്‍ ഉറപ്പുവരുത്തുകയും ചെയ്യും. മാസത്തില്‍ ഒരു ഞായറാഴ്ച യോഗത്തില്‍ കുട്ടികളുടെ വിദ്യാഭ്യാസം ചര്‍ച്ച ചെയ്യും. ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കാളിയാകാത്ത കുട്ടികളെ പഠിക്കാനായി പ്രോത്സാഹിപ്പിക്കാനും അംഗങ്ങള്‍ ശ്രമം നടത്തുന്നുണ്ട്.