മോദിയെ കുറ്റംപറയാനാവില്ല, വൈദ്യുതിക്ഷാമത്തിനു കാരണം 60 വര്‍ഷത്തെ കോണ്‍ഗ്രസ് ഭരണം; പ്രധാനമന്ത്രിയെ ട്രോളി പി ചിദംബരം

Update: 2022-04-30 13:35 GMT

ന്യൂഡല്‍ഹി: ഉഷ്ണതരംഗം മൂലം ജനജീവിതം സ്തംഭിപ്പിക്കുന്ന സമയത്ത് വൈദ്യതിക്ഷാമം രൂക്ഷമായതിനു പിന്നില്‍ അറുപത് വര്‍ഷം രാജ്യം ഭരിച്ച കോണ്‍ഗ്രസ്സാണെന്ന് പരിഹസിച്ച് മുന്‍ ധനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം. ഏത് പ്രശ്‌നത്തിനും മുന്‍കാലങ്ങളില്‍ ഭരിച്ചിരുന്ന കോണ്‍ഗ്രസ്സിനെയും നെഹ്രുവിനെയും കുറ്റപ്പെടുത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശൈലിയെ ട്രോളിയാണ് ചിദംബരത്തിന്റെ ട്വീറ്റ്. 

'സമൃദ്ധമായ കല്‍ക്കരി, വലിയ റെയില്‍ ശൃംഖല, താപനിലയങ്ങളില്‍ അടച്ചിട്ടിരിക്കുന്നു, എന്നിട്ടും വൈദ്യുതി ക്ഷാമം രൂക്ഷമാണ്. മോദി സര്‍ക്കാരിനെ കുറ്റപ്പെടുത്താനാവില്ല. 60 വര്‍ഷത്തെ കോണ്‍ഗ്രസ് ഭരണമാണ് കാരണം- ചിദംബരം ട്വീറ്റ് ചെയ്തു.

ഇത്തരം പ്രശ്‌നങ്ങള്‍ക്ക് കല്‍ക്കരി മന്ത്രാലയത്തെ കുറ്റംപറഞ്ഞിട്ട് കാര്യമില്ല. അറുപത് വര്‍ഷം ഭരിച്ച കോണ്‍ഗ്രസ് കല്‍ക്കരി മന്ത്രിമാരാണ് കാരണം- മറ്റൊരു ട്വീറ്റില്‍ ചിദംബരം എഴുതി.

സര്‍ക്കാര്‍ ഒരു നല്ല ഉപായം കണ്ടെത്തി. യാത്രാവണ്ടികള്‍ റദ്ദാക്കി. പകരം കല്‍ക്കരി വണ്ടികള്‍ ഓടിക്കുന്നു- അടുത്ത ട്വീറ്റ് ഇങ്ങനെ.

രാജ്യത്ത് ആവശ്യത്തിന് കല്‍ക്കരി എത്തിക്കാത്തിന് കാരണം കേന്ദ്ര സര്‍ക്കാരാണെന്ന് കോണ്‍ഗ്രസ്സും ആം ആദ്മി പാര്‍ട്ടിയും കുറ്റപ്പെടുത്തിയിരുന്നു.

Tags:    

Similar News