മൂന്നാം മോദി സർക്കാറിന്റെ സത്യപ്രതിജ്ഞ ഞായറാഴ്ച വൈകീട്ട് ആറു മണിക്ക്

Update: 2024-06-07 12:00 GMT
മൂന്നാം മോദി സർക്കാറിന്റെ സത്യപ്രതിജ്ഞ ഞായറാഴ്ച വൈകീട്ട് ആറു മണിക്ക്

ന്യൂഡല്‍ഹി: മൂന്നാം മോദി സര്‍ക്കാറിന്റെ സത്യപ്രതിജ്ഞ ഞായറാഴ്ച വൈകീട്ട് ആറു മണിക്ക് രാഷ്ട്രപതി ഭവനില്‍ നടക്കും. എന്‍ഡിഎയുടെ പാര്‍ലമെന്ററി യോഗത്തിന് മുന്നോടിയായി ബിജെപി നേതാവ് പ്രഹ്ലാദ് ജോഷി ഇക്കാര്യം പുറത്തുവിട്ടു. കേരളത്തില്‍ നിന്നുള്ള ഏക ബിജെപി എംപി സുരേഷ് ഗോപിയുടെ സത്യപ്രതിജ്ഞയും നടന്നേക്കും. സുരേഷ് ഗോപി കേന്ദ്ര മന്ത്രിസഭയില്‍ ഉള്‍പ്പെടുമെന്ന സൂചന നേരത്തെ തന്നെ ഉണ്ടായിരുന്നു.

ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീന, ശ്രീലങ്കന്‍ പ്രസിഡന്റ് റനില്‍ വിക്രമസിംഗെ, നേപ്പാള്‍ പ്രധാനമന്ത്രി പുഷ്പ കമല്‍ ദഹല്‍ എന്നിവരുള്‍പ്പെടെയുള്ള ലോക നേതാക്കള്‍ ചടങ്ങില്‍ പങ്കെടുക്കും. 8,000ലധികം വിശിഷ്ട വ്യക്തികളുടെ സാന്നിധ്യവുമുണ്ടാവും.

ബിജെപിയുടെയും എന്‍ഡിഎയുടെയും പുതുതായി തിരഞ്ഞെടുക്കപ്പെട്ട ലോക്‌സഭാംഗങ്ങളുടെ യോഗം പഴയ പാര്‍ലമെന്റ് മന്ദിരത്തിലെ സെന്‍ട്രല്‍ ഹാളില്‍ പുരോഗമിക്കുകയാണ്. തിരഞ്ഞെടുക്കപ്പെട്ട എല്ലാ എംപിമാര്‍ക്കും അവരുടെ പങ്കാളിക്കും മൂന്ന് അതിഥികള്‍ക്കും ഒപ്പമെത്താമെന്ന് യോഗത്തില്‍ അറിയിച്ചു.

Tags:    

Similar News