ബൈബിള്‍ ഉദ്ധരിക്കുന്ന മോദി പക്ഷെ, കന്യാസ്ത്രീകള്‍ അക്രമിക്കപ്പെട്ടാല്‍ മിണ്ടില്ലെന്ന് പ്രിയങ്ക
തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ബൈബിളിലെ വാചകം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ധരിക്കുമെങ്കിലും കന്യാസ്ത്രീകള്‍ ആക്രമിക്കപ്പെട്ടാല്‍ മിണ്ടിയില്ലെന്ന് പ്രിയങ്ക വിമര്‍ശിച്ചു.
ഉത്തര്‍പ്രദേശില്‍ കന്യാസ്ത്രീകളെ ആക്രമിച്ചത് മോദിയുടെ പാര്‍ട്ടിയിലെ യുവഗുണ്ടകളാണ്. വിദ്വേഷവും വെറുപ്പും പടര്‍ത്തുകയും അതോടൊപ്പം ബൈബിള്‍ വചനങ്ങള്‍ ഉദ്ധരിക്കുകയുമാണ് നരേന്ദ്രമോദിയെന്നും പ്രിയങ്ക കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് മോദി ബൈബിള്‍ ഉദ്ധരിച്ചതെന്നും പ്രിയങ്ക പറഞ്ഞു.