മോദി ബലാല്‍സംഗികള്‍ക്കൊപ്പം: ബില്‍ക്കിസ് ബാനു കേസില്‍ പ്രധാനമന്ത്രിക്കെതിരേ രാഹുല്‍ഗാന്ധി

Update: 2022-10-18 05:45 GMT

ന്യൂഡല്‍ഹി: മുസ് ലിംസ്ത്രീയെ കൂട്ടബലാല്‍സംഗം ചെയ്ത 11 പേരെ വിട്ടയക്കാന്‍ അനുമതി നല്‍കിയത് കേന്ദ്ര സര്‍ക്കാരാണെന്ന റിപോര്‍ട്ട് പുറത്തുവന്നതിനുപിന്നാലെ മോദിക്കെതിരേ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി.

പ്രധാനമന്ത്രി നരേന്ദ്ര മോദി ബലാല്‍സംഗിക്കള്‍ക്കൊപ്പമാണെന്ന് രാഹുല്‍ ആരോപിച്ചു. 2002 ഗുജറാത്ത് കലാപത്തിനിടയിലാണ് ബില്‍ക്കിസ് ബാനുവിനെ പതിനൊന്ന് പേര്‍ ചേര്‍ന്ന് ബലാല്‍സംഗം ചെയ്തത്.

ചുവപ്പ് കോട്ടയില്‍നിന്ന് സ്ത്രീകളുടെ അന്തസ്സിനെക്കുറിച്ച് മോദി സംസാരിക്കും. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അദ്ദേഹം ബലാല്‍സംഗികള്‍ക്കൊപ്പമാണ്- രാഹുല്‍ ട്വീറ്റ് ചെയ്തു. പ്രധാനമന്ത്രിയുടെ വാഗ്ദാനങ്ങളും ഉദ്ദേശ്യങ്ങളും സുവ്യക്തമാണ്. പ്രധാനമന്ത്രി സ്ത്രീകളെ വഞ്ചിക്കുകയാണ്- രാഹുല്‍ തുടര്‍ന്നു.

ആഗസ്റ്റ് 15ന് നടത്തിയ പ്രസംഗത്തില്‍ സ്ത്രീ ശാക്തീകരണത്തിനായി പ്രധാനമന്ത്രി മോദി ആഹ്വാനം ചെയ്തിരുന്നു. അതേ ദിവസം ജീവപര്യന്തം തടവുശിക്ഷ ലഭിച്ച 11 പ്രതികള്‍ ഏകദേശം 15 വര്‍ഷത്തെ ശിക്ഷയ്ക്ക് ശേഷം അകാലത്തില്‍ മോചിപ്പിക്കപ്പെട്ടു. നല്ലനടപ്പിനാണ് അവര്‍ക്ക് ഇളവനുവദിച്ചത്.

Tags:    

Similar News