ലഖ്നോ: ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ വീടാക്രമിച്ചെന്ന കുറ്റത്തിന് ഭാര്യ ഹസിന് ജഹാനെ പോലിസ് അറസ്റ്റ് ചെയ്തു. പിന്നീട് ഇവരെ ജാമ്യത്തില്‍ വിട്ടയച്ചു.ഉത്തര്‍പ്രദേശിലെ ഷഹാസ്പൂരിലെ അലിനഗര്‍ ഗ്രാമത്തിലുള്ള ഷമിയുടെ വീട്ടിലെത്തി ഹസീന് ജഹാന് ആക്രമണം നടത്തിയെന്നാണ് കേസ്. ഷമിയുടെ അമ്മ ഹസിനെ തടയാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്ന് പോലിസെത്തി ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.തന്റെ ഭര്‍ത്താവിന്റെ വീട്ടിലേക്ക് വരാന്‍ അവകാശമുണ്ടെന്ന് ഹസിന് ജഹാന് പറഞ്ഞു. എന്നാല്‍, ഷമിയുടെ അമ്മ തന്നോട് മോശമായി പെരുമാറുകയായിരുന്നു. പോലിസും അവര്‍ക്ക് പിന്തുണ നല്‍കിയെന്നും ഹസിന് ജഹാന് ആരോപിച്ചു.
മുഹമ്മദ് ഷമിക്കെതിരേ കഴിഞ്ഞമാര്‍ച്ചില്‍ സ്ത്രീധന പീഡനത്തിനും ഗാര്‍ഹികപീഡനത്തിനും ഹസിന് ജഹാന് പോലിസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമിക്കെതിരേ പോലിസ് കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തിരുന്നു.