ഔദ്യോഗിക വസതിയില്‍നിന്നു പണം കണ്ടെത്തിയ സംഭവം: ജസ്റ്റിസ് യശ്വന്ത് വര്‍മയെ ജുഡീഷ്യല്‍ ചുമതലകളില്‍ നിന്നു നീക്കി

Update: 2025-03-24 07:01 GMT
ഔദ്യോഗിക വസതിയില്‍നിന്നു പണം കണ്ടെത്തിയ സംഭവം: ജസ്റ്റിസ് യശ്വന്ത് വര്‍മയെ ജുഡീഷ്യല്‍ ചുമതലകളില്‍ നിന്നു നീക്കി

ന്യൂഡല്‍ഹി: ഔദ്യോഗിക വസതിയില്‍നിന്നു പണം കണ്ടെത്തിയ സംഭവത്തില്‍ ജസ്റ്റിസ് യശ്വന്ത് വര്‍മയെ ജുഡീഷ്യല്‍ ചുമതലകളില്‍ നിന്നു മാറ്റി. ഡല്‍ഹി ഹൈക്കോടതിയുടേതാണ് തീരുമാനം. പണം കണ്ടെത്തിയെന്ന് സ്ഥിരീകരിച്ച് അന്വേഷണ റിപോര്‍ട്ട് വന്നതിനു പിന്നാലെയാണ് നീക്കം. ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് നടത്തിയ അന്വേഷണത്തിന്റെ 25 പേജുള്ള റിപോര്‍ട്ട് സുപ്രിംകോടതിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നു.

യശ്വന്ത് വര്‍മയുടെ വീട്ടില്‍ തീപിടിത്തമുണ്ടായെന്ന വിവരം അറിഞ്ഞ ഉടന്‍ താന്‍ അവിടെ സന്ദര്‍ശിച്ചെന്നും ഫോട്ടോകളും വീഡിയോകളും എടുത്തുന്നുവെന്നും ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ റിപോര്‍ട്ടിലുണ്ട്. ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡി കെ ഉപധ്യായയാണ് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയ്ക്ക് റിപോര്‍ട്ട് നല്‍കിയത്.

യശ്വന്ത് വര്‍മയുടെ വസതിയിലുണ്ടായ തീപിടിത്തം അണയ്ക്കുന്നതിനിടെയാണ് കണക്കില്‍ പെടാത്ത പണം കണ്ടെത്തിയത്. മാര്‍ച്ച് 14 ന് ഹോളി രാത്രിയിലാണ് സംഭവം. തീപിടിത്തം നടക്കുമ്പോള്‍ ജഡ്ജി വീട്ടിലുണ്ടായിരുന്നില്ല. ഭാര്യയും മക്കളുമാണ് പോലിസിനെയും ഫയര്‍ഫോഴ്സിനെയും വിവരം അറിയിച്ചത്.

ഫയര്‍ഫോഴ്സ് സംഘം തീയണച്ചതിന് ശേഷം പരിശോധന നടത്തിയപ്പോളാണ് ഒരു മുറിയില്‍ കെട്ടുകണക്കിന് പണം കണ്ടെത്തിയത്. ഇതോടെ സംഭവത്തില്‍ പോലിസ് അന്വേഷണം ആരംഭിച്ചു. പണം കണ്ടെത്തിയ വിവരം സര്‍ക്കാരിന്റെ ഉന്നതതലങ്ങളിലുമെത്തി. അവര്‍ സുപ്രിംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയെ വിവരമറിയിക്കുകയായിരുന്നു.

Tags:    

Similar News