കള്ളപ്പണം വെളുപ്പിക്കല്‍; നാല് പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ ഇ ഡി അന്വേഷണത്തിന്
തടിയിട്ടപറമ്പ് സ്‌റ്റേഷനിലെ എസ്എച്ച്ഒ സുരേഷ്‌കുമാര്‍, എഎസ്‌ഐ ജേക്കബ്, സിപിഒ ജ്യോതി ജോര്‍ജ്ജ്, , കൊടകര എസ്എച്ച്ഒ അരുണ്‍ ഗോപാലകൃഷ്ണന്‍ എന്നിവരുടെ ഇടപാടുകളെ കുറിച്ചാണ് അന്വേഷിക്കുക.
കോഴിക്കോട്: കള്ളപ്പണം വെളുപ്പിക്കലില്‍ സംസ്ഥാനത്തെ നാല് പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വഷണം. ഇന്‍സ്‌പെക്ടര്‍ റാങ്കിലുള്ള രണ്ട് ഉദ്യോഗസ്ഥരടക്കം നാല് പേര്‍ക്കെതിരെയാണ് ഇഡി അന്വഷണം നടത്തുന്നത്. എറണാകുളം ജില്ലയിലെ തടിയിട്ടപറമ്പ് സ്‌റ്റേഷനിലെ എസ്എച്ച്ഒ സുരേഷ്‌കുമാര്‍, എഎസ്‌ഐ ജേക്കബ്, സിപിഒ ജ്യോതി ജോര്‍ജ്ജ്, , കൊടകര എസ്എച്ച്ഒ അരുണ്‍ ഗോപാലകൃഷ്ണന്‍ എന്നിവരുടെ ഇടപാടുകളെ കുറിച്ചാണ് അന്വേഷിക്കുക. ഇവരുടെ സാമ്പത്തിക ഇടപാടുകള്‍ സംശയകരമാണെന്നാണ് ഇഡി കണ്ടെത്തിയത്. ഇവരുടെ വിവരങ്ങള്‍ ആവശ്യപ്പെട്ട് ഇഡി ഡെപ്യൂട്ടി ഡയറക്ടര്‍ പൊലീസ് മേധാവിക്കും വിജിലന്‍സ് ഡയറക്ടര്‍ക്കും കത്ത് നല്‍കി.
കത്തില്‍ സൂചിപ്പിച്ചിരിക്കുന്നവര്‍ക്കെതിരെ എന്തെങ്കിലും കേസുകളുണ്ടെങ്കിലോ, കള്ളപ്പണവുമായി ബന്ധപ്പെട്ട ഇടപാടുകളുണ്ടെങ്കിലോ ഉടന്‍ അറിയിക്കാനാണ് ഇഡി നിര്‍ദ്ദേശം. എന്‍ഫോഴ്‌സ്‌മെന്റ് ഡെപ്യൂട്ടി ഡയറക്ടര്‍ പ്രശാന്ത് കുമാര്‍ സംസ്ഥാന പൊലീസ് മേധാവിക്കും വിജിലന്‍സിനുമാണ് കത്ത് നല്‍കിയത്.