കുരങ്ങുപനി ബാധിതന്‍ സഞ്ചരിച്ച ഓട്ടോകളുടെ ഡ്രൈവര്‍മാരെ കണ്ടെത്തി; നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു

Update: 2022-07-16 02:50 GMT

തിരുവനന്തപുരം: കുരങ്ങുപനി ബാധിച്ച രോഗി സഞ്ചരിച്ച രണ്ട് ഓട്ടോറിക്ഷകളുടെ ഡ്രൈവര്‍മാരെ കണ്ടെത്തി നിരീക്ഷണത്തിലാക്കി. ഇയാള്‍ ആശുപത്രിയില്‍ വന്നതും പോയതും വ്യത്യസ്ത ഓട്ടോകളിലാണെന്ന് കണ്ടെത്തിയിരുന്നു. രോഗിയെ മെഡിക്കല്‍ കോളജിലെത്തിച്ച ടാക്‌സി ഡ്രൈവറെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.

രോഗബാധിതനുമായി സമ്പര്‍ക്കമുള്ള കോട്ടയം സ്വദേശികളായ രണ്ടുപേരെ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്ത് കുരങ്ങുപനി സ്ഥിരീകരിച്ചയാളോടൊപ്പം വിമാനത്തില്‍ സഞ്ചരിച്ച രണ്ടുപേര്‍ക്കാണ് 21 ദിവസത്തേക്ക് വീട്ടില്‍ നിരീക്ഷണം നിര്‍ദേശിച്ചത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.

Tags:    

Similar News