കുരങ്ങുപനിയെന്ന് സംശയം; കാസര്‍കോട് ഒരാള്‍ ആശുപത്രിയില്‍, 17 പേര്‍ നിരീക്ഷണത്തില്‍
അഞ്ചുദിവസം മുമ്പ് വിദേശത്തുനിന്നെത്തിയ പൊവ്വല്‍ സ്വദേശിയെയാണ് ചട്ടഞ്ചാല്‍ ടാറ്റ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കാഞ്ഞങ്ങാട്: ജില്ലയില്‍ കുരങ്ങുപനി ബാധിച്ചെന്ന സംശയത്തെ തുടര്‍ന്ന് ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 17 പേരെ നിരീക്ഷണത്തിലാക്കി. അഞ്ചുദിവസം മുമ്പ് വിദേശത്തുനിന്നെത്തിയ പൊവ്വല്‍ സ്വദേശിയെയാണ് ചട്ടഞ്ചാല്‍ ടാറ്റ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
രോഗം ബാധിച്ചയാളുടെ നില തൃപ്തികരമാണെന്നും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. എ വി രാംദാസ് പറഞ്ഞു. യുഎഇയില്‍നിന്ന് മംഗളൂരു വിമാനത്താവളം വഴിയെത്തിയ ആള്‍ക്കാണ് രോഗലക്ഷണം. ഒപ്പം സഞ്ചരിച്ചവരാണ് നിരീക്ഷണത്തിലുള്ളത്. ഇവര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നുള്ളവരാണ്.