
കാസര്‍കോട്: വെള്ളരിക്കുണ്ട് താലൂക്കില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടതായി പ്രദേശവാസികള്‍. പുലര്‍ച്ചെ 1.35 ഓടെയാണ് വെള്ളരിക്കുണ്ട് താലൂക്കിന്റെ വിവിധ ഭാഗങ്ങളിലായി ഭൂചലനമുണ്ടായത്. ബിരിക്കുളം, കൊട്ടമടല്‍, പരപ്പ ഒടയംചാല്‍, ബളാല്‍, കൊട്ടോടി ഭാഗത്താണ് ഭൂചലനം അനുഭവപ്പെട്ടത്.
പരപ്പ, മാലോം, നര്‍ക്കിലക്കാട്, പാലംകല്ല് ഭാഗത്തും തടിയന്‍ വളപ്പ് ഭാഗത്തും ഭൂചലനം ഉണ്ടായതായാണ് റിപോര്‍ട്ടുകള്‍. വിദഗ്ധ സമിതി ഇന്ന് സ്ഥലത്തെത്തി പഠനം നടത്തും.