ഡല്‍ഹിയിലെത്തിയ നൈജീരിയന്‍ യുവതിക്ക് മങ്കിപോക്‌സ്

Update: 2022-09-16 14:40 GMT

ന്യൂഡല്‍ഹി: ഡല്‍ഹിയിലെത്തിയ നൈജീരിയന്‍ യുവതിക്ക് മങ്കിപോക്‌സ് സ്ഥിരീകരിച്ചു. ഇതോടെ ഡല്‍ഹിയില്‍ മങ്കിപോക്‌സ് ബാധിച്ചവരുടെ എണ്ണം എട്ടായി ഉയര്‍ന്നു. രാജ്യത്ത് രോഗബാധിതരുടെ എണ്ണം 13 ആയി. രോഗം ബാധിച്ച 30 കാരിയായ യുവതി ലോക നായക് ജയപ്രകാശ് നാരായണന്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. ഇവരുടെ ആരോഗ്യനില നിരീക്ഷിച്ചുവരികയാണെന്ന് അധികൃതര്‍ അറിയിച്ചു. രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് യുവതിയെ സപ്തംബര്‍ 14നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കുരങ്ങുപനി ബാധിച്ചതായി സംശയിക്കുന്ന മറ്റൊരാളെയും ഡല്‍ഹി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി റിപോര്‍ട്ടുകളുണ്ട്. ഡല്‍ഹിയിലെ എട്ട് കേസുകളില്‍ മൂന്ന് പേരൊഴികെ ബാക്കിയെല്ലാവരും സ്ത്രീകളാണ്. നേരത്തെയും ഡല്‍ഹിയില്‍ ആഫ്രിക്കന്‍ വംശജരായ യുവതികള്‍ക്ക് മങ്കിപോക്‌സ് സ്ഥിരീകരിച്ചിരുന്നു. ജൂലൈ 24നാണ് ഡല്‍ഹിയില്‍ ആദ്യമായി കുരങ്ങുപനി റിപോര്‍ട്ട് ചെയ്തത്. വൈറസ് ബാധയുള്ള രോഗികളെ ചികില്‍സിക്കുന്നതിനുള്ള സൗകര്യമുള്ള നോഡല്‍ ആശുപത്രിയാക്കി എല്‍എന്‍ജെപി ആശുപത്രിയെ മാറ്റിയിരുന്നു.

Tags:    

Similar News