ഡല്‍ഹിയിലും മങ്കിപോക്‌സ് സ്ഥിരീകരിച്ചു

Update: 2022-07-24 06:44 GMT

ന്യൂഡല്‍ഹി: ഡല്‍ഹിയിലും മങ്കിപോക്‌സ് സ്ഥിരീകരിച്ചു. വെസ്റ്റ് ഡല്‍ഹി സ്വദേശിയായ 31 വയസ്സുകാരനാണ് രോഗം ബാധിച്ചത്. ഇയാള്‍ക്ക് വിദേശയാത്രാ പശ്ചാത്തലമില്ല. മങ്കിപോക്‌സ് സംശയത്തെത്തുടര്‍ന്ന് നടത്തിയ സാംപിള്‍ പരിശോധനയിലാണ് ഫലം പോസിറ്റീവായത്. രോഗിയെ ഡല്‍ഹി മൗലാന ആസാദ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കേരളത്തിന് പുറത്തെ രാജ്യത്തെ ആദ്യത്തെ മങ്കിപോക്‌സ് കേസാണ് ഡല്‍ഹിയില്‍ റിപോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ഇന്ത്യയില്‍ മങ്കിപോക്‌സ് സ്ഥിരീകരിച്ചവരുടെ എണ്ണം നാലായി. മങ്കിപോക്‌സ് കേസുകള്‍ കൂടുന്ന പശ്ചാത്തലത്തില്‍ ലോകാരോഗ്യസംഘടന രാജ്യത്ത് ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.

Tags:    

Similar News