സ്‌കൂള്‍ വിദ്യാര്‍ഥികള്‍ തമ്മിലുള്ള വഴക്കിനിടെ 19കാരന്‍ വെടിയേറ്റ് മരിച്ചു
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് സ്‌കൂളിന് പുറത്തുണ്ടായ അടിപിടിക്കിടെ 19കാരന്‍ വെടിയേറ്റ് മരിച്ചു. സൗത്ത് വെസ്റ്റ് ഡല്‍ഹി ദ്വാരകയിലെ സെക്ടര്‍ 16 എയില്‍ സ്‌കൂളിന് പുറത്ത് രണ്ട് വിദ്യാര്‍ഥികള്‍ തമ്മിലുള്ള വഴക്കിനിടെയാണ് പ്രതി വെടിയുതിര്‍ത്തത്. ഖുര്‍ഷിദ് എന്ന 19 കാരനാണ് കൊല്ലപ്പെട്ടത്. വഴക്കിന് തുടക്കമിട്ട രണ്ട് വിദ്യാര്‍ഥികളില്‍ ഒരാളാണ് കൊല്ലപ്പെട്ട ഖുര്‍ഷിദിനെ സംഭവ സ്ഥലത്തേക്ക് വിളിച്ചത്.
എതിരാളികളില്‍ ഒരാളാണ് അദ്ദേഹത്തെ വെടിവച്ചത്. പ്രതിയെ അറസ്റ്റ് ചെയ്തതായും ഇയാളുടെ പക്കല്‍ നിന്ന് പിസ്റ്റള്‍ കണ്ടെടുത്തതായും പോലിസ് പറഞ്ഞു. 'കൊല്ലപ്പെട്ട വിദ്യാര്‍ഥി ഖുര്‍ഷിദ് ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പോലിസ് പറഞ്ഞു. ഖുര്‍ഷിദിനെ താരക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു- ഡല്‍ഹി പോലിസ് പ്രസ്താവനയില്‍ പറഞ്ഞു. മൊഴി രേഖപ്പെടുത്താന്‍ ദൃക്‌സാക്ഷിയെ കണ്ടെത്താത്തതിനാല്‍ ആയുധ നിയമപ്രകാരമാണ് പ്രതിക്കെതിരേ കേസെടുത്തിരിക്കുന്നത്.