യുഎഇയിലും കുരങ്ങുപനി സ്ഥിരീകരിച്ചു

Update: 2022-05-24 17:22 GMT

അബൂദബി: യുഎഇയില്‍ ആദ്യ കുരങ്ങുപനി കേസ് സ്ഥിരീകരിച്ചു. ആഫ്രിക്കയില്‍നിന്ന് രാജ്യത്ത് തിരിച്ചെത്തിയ യുവതിക്കാണ് രോഗബാധ കണ്ടെത്തിയതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. യുവതിയുടെ സമ്പര്‍ക്കപ്പട്ടകിയില്‍ ഉള്ളവരോട് പരിശോധന നടത്താന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചു.

കുരങ്ങുപനിയെക്കുറിച്ചുള്ള വ്യാജവാര്‍ത്തകളില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കാന്‍ സര്‍ക്കാര്‍ ആഹ്വാനം ചെയ്തു. ലോകത്ത് യുറോപ്പ് അടക്കമുള്ള പല രാജ്യങ്ങളിലും കുരങ്ങുപനി പടര്‍ന്നുകൊണ്ടിരിക്കുകയാണ്. 

Tags:    

Similar News