രാജ്യത്തെ ടോള്‍ ബൂത്തുകളില്‍ കൂടുതല്‍ പേര്‍ ഫാസ്റ്റാഗ് സംവിധാനത്തിലേക്ക്

Update: 2021-01-05 11:22 GMT

ന്യൂഡല്‍ഹി: രാജ്യത്തെ കൂടുതല്‍ പേര്‍ ഇലക്ടോണിക് സംവിധാനം ഉപയോഗിച്ച് ടോള്‍ അടയ്ക്കാന്‍ തുടങ്ങിയതായി ദേശീയപാത അതോറിറ്റി. ആകെ ടോള്‍ വരുമാനത്തിന്റെ 75 ശതമാനവും ഫാസ്റ്റ്ടാഗ് സംവിധാനം ഉപയോഗിച്ചാണ് ടോള്‍ അടയ്ക്കുന്നത്. ടോള്‍ അടയ്ക്കുന്നതിനുവേണ്ടി ദേശീയപാത അതോറിറ്റി ഏര്‍പ്പെടുത്തിയ ഇലക്ട്രോണിക് സംവിധാനമാണ് ഫാസ്റ്റ്ടാഗ്.

ഡിസംബര്‍ 2020 മാസം 13.84 കോടി വാഹനങ്ങളാണ് ഈ സംവിധാനം ഉപയോഗിച്ചത്. ഇത് നവംബര്‍ മാസത്തെ അപേക്ഷിച്ച് 1.36 കോടി അധികം വാഹനങ്ങളാണ്. നവംബര്‍ മാസത്തില്‍ 12.48 കോടി വാഹനങ്ങളാണ് ഈ സംവിധാനം ഉപയോഗിച്ചത്. ഡിസംബറില്‍ ആകെ 2,303.79 കോടി രൂപ ടോള്‍ ഇനത്തില്‍ പിരിച്ചെങ്കില്‍ നവംബറില്‍ ഇത് 2,102 കോടി ആണ് ഉണ്ടായിരുന്നത്. അതായത് ഡിസംബര്‍ മാസത്തില്‍ 201 കോടി അധികം.

ടോള്‍ സംവിധാനം പൂര്‍ണമായും ഫാസ്റ്റ്ടാഗിലേക്ക് മാറ്റാനുളള ശ്രമത്തിലാണ് ദേശീയപാത അതോറിറ്റി. ഫെബ്രുവരി 15നകം ഈ ലക്ഷ്യത്തിലെത്താനാണ് ഉദ്ദേശിക്കുന്നത്.

Tags:    

Similar News