കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും ഗള്‍ഫ് രാജ്യങ്ങളിലേക്ക് കൂടുതല്‍ സര്‍വ്വീസുകള്‍

ഷാര്‍ജ, ദുബായ്, അബുദാബി, കുവൈറ്റ്, ദോഹ, റിയാദ്, സലാല എന്നിവിടങ്ങളിലേക്കും കണ്ണൂരില്‍നിന്ന് വിമാനമുണ്ട്.

Update: 2021-09-02 16:39 GMT

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും ഗള്‍ഫ് രാജ്യങ്ങളിലേക്ക് കൂടുതല്‍ സര്‍വ്വീസുകള്‍ ആരംഭിച്ചു. കൊവിഡ് നിയന്ത്രണങ്ങള്‍ നീക്കിയതോടെയാണ് ഗള്‍ഫ് രാജ്യങ്ങളിലേക്ക് കൂടുതല്‍ സര്‍വ്വീസ് ആരംഭിച്ചത്. ഇന്ന് രാവിലെ 9.45ന് മസ്‌കറ്റിലേക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ സര്‍വ്വീസ് ആരംഭിച്ചു. ആഴ്ചയില്‍ തിങ്കള്‍, വ്യാഴം, ശനി ദിവസങ്ങളിലാണ് സര്‍വ്വീസുള്ളത്. കൊവിഡിനെ തുടര്‍ന്ന് നിര്‍ത്തവച്ച സര്‍വ്വീസ് 129 ദിവസത്തിനുശേഷമാണ് പുനരാരംഭിച്ചത്. നേരത്തെ യുഎഇയിലേക്ക് സര്‍വ്വീസ് ആരംഭിച്ചിരുന്നു. അതിന് പിന്നാലെയാണ് മസ്‌കറ്റിലേക്കും അനുമതി ലഭിച്ചത്.


ഷാര്‍ജ, ദുബായ്, അബുദാബി, കുവൈറ്റ്, ദോഹ, റിയാദ്, സലാല എന്നിവിടങ്ങളിലേക്കും കണ്ണൂരില്‍നിന്ന് വിമാനമുണ്ട്. മസ്‌കറ്റിലേക്കുള്ള ആഴ്ചയിലെ മൂന്ന് സര്‍വീസിന് പുറമെ അബുദാബിയിലേക്കും ഷാര്‍ജയിലേക്കും ആറുദിവസവും ദുബായിലേക്ക് നാലുദിവസവും വിമാനമുണ്ട്. എന്നാല്‍ കണ്ണൂരില്‍നിന്ന് സ്ഥിരം സര്‍വ്വീസിന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അനുമതി നല്‍കിയിട്ടില്ല.




Tags:    

Similar News