തിരുവനന്തപുരം: തിരുവനന്തപുരത്തെ ആക്രികടയില്‍ നിന്നും 300 ല്‍ അധികം ആധാര്‍ കാര്‍ഡുകള്‍ കണ്ടെടുത്തു. കാട്ടാക്കടയിലെ ആക്രികടയില്‍ നിന്നാണ് ആധാര്‍ കാര്‍ഡുകള്‍ കണ്ടെത്തിയത്.
വില്‍പനക്കായി എത്തിച്ച 50 കിലോയോളം പേപ്പറുകള്‍ക്ക് ഇടയില്‍ ആയിരുന്നു കവര്‍ പോലും പൊട്ടിക്കാത്ത ആധാര്‍ രേഖകള്‍. ഇതോടൊപ്പം ഇന്‍ഷുറന്‍സ് കമ്ബനി, ബാങ്ക്, രജിസ്റ്റര്‍ ഓഫീസ് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും പൊതുജനങ്ങള്‍ക്ക് അയച്ച രേഖകളും കണ്ടെത്തി. പേപ്പറുകള്‍ തരം തിരിക്കവെയാണ് രേഖകള്‍ കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.