നൈജീരിയയില്‍ എണ്‍പതിലധികം വിദ്യാര്‍ഥികളെ തട്ടിക്കൊണ്ടുപോയി

തട്ടിക്കൊണ്ടുപോകപ്പെട്ടതില്‍ ഭൂരിഭാഗവും പെണ്‍കുട്ടികളാണെന്ന് സ്‌കൂളിലെ അധ്യാപകനായ ഉസ്മാന്‍ അലിയുവിനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു

Update: 2021-06-19 05:45 GMT

ലാഗോസ്: വടക്കുപടിഞ്ഞാറന്‍ നൈജീരിയയിലെ ഒരു സ്‌കൂളില്‍ തോക്കുധാരികളായ സംഘം വിദ്യാര്‍ത്ഥികളെ തട്ടിക്കൊണ്ടുപോയി. 80 ല്‍ അധികം വിദ്യാര്‍ത്ഥികളെയാണ് തട്ടിക്കൊണ്ടുപോയത്. നൈജീരിയയുടെ വടക്കുപടിഞ്ഞാറന്‍ സംസ്ഥാനമായ കെബ്ബിയിലെ സ്‌കൂളിലാണ് സംഭവം.കൂട്ടത്തില്‍ അഞ്ച് അധ്യാപകരെയും തട്ടിക്കൊണ്ടുപോയതായി പൊലീസ് പറഞ്ഞു.

കെബി സ്റ്റേറ്റിലെ ഫെഡറല്‍ ഗവണ്‍മെന്റ് കോളേജിലാണ് അതിക്രമിച്ചെത്തിയ സായുധര്‍ ആക്രമണം നടത്തിയത്. സംഭവത്തിനിടെ ഒരു ഉദ്യോഗസ്ഥന്‍ കൊല്ലപ്പെടുകയും ചെയ്തു. ഒരു മാസത്തിനുള്ളില്‍ നൈജീരിയയില്‍ വിദ്യാഭ്യാസ സ്ഥാപനത്തിനു നേരെ നടക്കുന്ന മൂന്നാമത്തെ ആക്രമണം ആണിത്. തട്ടിക്കൊണ്ടുപോകപ്പെട്ടതില്‍ ഭൂരിഭാഗവും പെണ്‍കുട്ടികളാണെന്ന് സ്‌കൂളിലെ അധ്യാപകനായ ഉസ്മാന്‍ അലിയുവിനെ ഉദ്ധരിച്ച് റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു.

Tags:    

Similar News