ലണ്ടന്‍ : ബ്രിട്ടന്‍ ജനസംഖ്യയുടെ പകുതിയിലധികം ആളുകള്‍ക്കും ഒന്നാം ഡോസ് കൊവിഡ് വാക്സിന്‍ നല്‍കി. രാജ്യത്ത് മൊത്തം 3.35 കോടി ആളുകള്‍ക്ക് ഇതുവരെ ആദ്യ ഡോസ് കോവിഡ് വാക്സിന്‍ ലഭിച്ചതായാണ് ബ്രിട്ടീഷ് സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കുകള്‍. 6.68 കോടി ജനസംഖ്യയാണ് യു.കെയിലുള്ളത്, ഇതില്‍ മൂന്നേകാല്‍ കോടിയിലധികം ആളുകള്‍ക്കാണ് ആദ്യ ഡോസ് വാക്സിന്‍ നല്‍കിയത്. ഇത് കോവിഡിനെതിരായ പോരാട്ടത്തില്‍ നിര്‍ണായക ചുവടുവെപ്പാണ്.
ഓക്സ്ഫഡ്, ഫൈസര്‍ - ബയോണ്‍ടെക്, മോഡേണ വാക്സിന്‍ എന്നിവയാണ് യു.കെയില്‍ വിതരണം ചെയ്യുന്നത്. പരമാവധി ആളുകള്‍ക്ക് അതിവേഗം വാക്സിന്‍ എത്തിച്ച് സമൂഹത്തില്‍ രോഗപ്രതിരോധശേഷി ആര്‍ജിച്ച ശേഷം ഇളവുകള്‍ ഘട്ടം ഘട്ടമായി നീക്കാനും ലോക്ക്ഡൗണ്‍ എടുത്തു നീക്കാനുമാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്.