കാല്‍നട യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ 'സേഫ് വാക്ക്' പദ്ധതിയുമായി മോട്ടോര്‍ വാഹന വകുപ്പ്

റോഡില്‍ ജീവന്‍ നഷ്ടപ്പെടുന്ന കാല്‍നടയാത്രക്കാരുടെ എണ്ണം ആകെ അപകട മരണങ്ങളുടെ 28 ശതമാനമാണ്

Update: 2022-01-06 06:01 GMT

തിരുവനന്തപുരം: റോഡില്‍ കാല്‍നട യാത്രക്കാര്‍ക്ക് സുരക്ഷ ഉറപ്പാക്കാന്‍ സേഫ് വാക്ക് പദ്ധതിയുമായി മോട്ടോര്‍ വാഹന വകുപ്പ്. കാല്‍നടയാത്രക്കാരുടെ സുരക്ഷ വര്‍ധിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. അപകട സാധ്യത മേഖലകളില്‍ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ബോധവത്കരണ പരിപാടികള്‍ ആരംഭിച്ചു.ആറ്റിങ്ങല്‍ ഗവണ്‍മെന്റ് പോളിടെക്‌നിക്കിലെ എന്‍എസ്എസ് യൂനിറ്റും, തിരുവനന്തപുരം ആര്‍ടിഒ എന്‍ഫോഴ്‌സ്‌മെന്റും സംയുക്തമായിട്ടാണ് പരിപാടി സംഘടിപ്പിച്ചത്.

റോഡില്‍ ജീവന്‍വെടിയേണ്ടി വരുന്ന കാല്‍നടയാത്രക്കാരുടെ എണ്ണം ആകെ അപകട മരണങ്ങളുടെ 28 ശതമാനമാണ്. 2022ല്‍ കാല്‍നടയാത്രക്കാരുടെ സുരക്ഷയ്ക്ക് മോട്ടോര്‍ വാഹന വകുപ്പ് പ്രാധാന്യം നല്‍കുന്നതിന്റെ ഭാഗമായാണ് സേഫ് വാക്ക് പദ്ധതി.അശ്രദ്ധമായി റോഡ് മുറിച്ചു കടക്കല്‍, മൊബൈല്‍ഫോണ്‍ ഉപയോഗിച്ച് റോഡിലൂടെ പോകല്‍ തുടങ്ങി ചെയ്യാന്‍ പാടില്ലാത്തവ യാത്രക്കാരെ വീണ്ടും ഓര്‍മിപ്പിക്കാനാണ് പ്രധാനയിടങ്ങളില്‍ ബോധവത്കരണ പരിപാടികള്‍ നടത്തുന്നത്.



Tags:    

Similar News